തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും, ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒമ്പതു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇതിന്റെ അടിസ്ഥാനത്തിൽ ഒമ്പതു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെയും മറ്റന്നാളും 11 ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ശനിയും ഞായറും 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക, തെക്കൻ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കങഉഏഎട മോഡൽ പ്രകാരം ഇന്ന് പൊതുവെ മഴ ദുർബലമാകാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. നാളെ തെക്കൻ കേരളത്തിൽ സാധാരണ തോതിലുള്ള മഴക്ക് സാധ്യതയെന്നും അറിയിക്കുന്നു.