- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുൽത്താനേറ്റിൽ പല ഭാഗങ്ങളിലും കനത്ത മഴ; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്‌ക്കറ്റ്: സുൽത്താനേറ്റിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ വെള്ളക്കെട്ടും മിന്നൽ പ്രളയവും ജനജീവിതത്തെ സാരമായി ബാധിച്ചു. ഷർഖിയ, സമെയ്ൽ, ജബെൽ അക്ദർ മേഖലകളെ മുക്കിക്കൊണ്ടാണ് പേമാരി ഉണ്ടായിരിക്കുന്നത്. ഷർഖിയ, സമെയ്ൽ മേഖലകളിലെ ചില വാദികളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം മസ്‌ക്കറ്റ് ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ ചാറ്റൽ മഴ മാത്രമാണ് അനുഭവപ്പെട്ടത്. അതേസമയം ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ ഒറ്റപ്പെട്ട മഴയ്ക്ക് മസ്‌ക്കറ്റ് ഗവർണറേറ്റിൽ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരദേശങ്ങളിൽ രാത്രിയിൽ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ പകൽ പൊടിക്കാറ്റും വീശുമെന്നും മുന്നറിയിപ്പുണ്ട്.
മസ്‌ക്കറ്റ്: സുൽത്താനേറ്റിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ വെള്ളക്കെട്ടും മിന്നൽ പ്രളയവും ജനജീവിതത്തെ സാരമായി ബാധിച്ചു. ഷർഖിയ, സമെയ്ൽ, ജബെൽ അക്ദർ മേഖലകളെ മുക്കിക്കൊണ്ടാണ് പേമാരി ഉണ്ടായിരിക്കുന്നത്. ഷർഖിയ, സമെയ്ൽ മേഖലകളിലെ ചില വാദികളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടതായി റിപ്പോർട്ടുണ്ട്.
അതേസമയം മസ്‌ക്കറ്റ് ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ ചാറ്റൽ മഴ മാത്രമാണ് അനുഭവപ്പെട്ടത്. അതേസമയം ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ ഒറ്റപ്പെട്ട മഴയ്ക്ക് മസ്‌ക്കറ്റ് ഗവർണറേറ്റിൽ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തീരദേശങ്ങളിൽ രാത്രിയിൽ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ പകൽ പൊടിക്കാറ്റും വീശുമെന്നും മുന്നറിയിപ്പുണ്ട്.
Next Story