- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ചൂട് കാലാവസ്ഥയ്ക്ക് ആശ്വാസമായി ഇന്ന് മഴയെത്തും; മെൽബൺ, വിക്ടോറിയാ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വെള്ളപ്പൊക്കവും നാശനഷ്ടവും ഉണ്ടാവുമെന്ന് പ്രവചനം
മെൽബൺ: ചൂടൻ കാലവസ്ഥയ്ക്ക് ആശ്വാസവുമായി ഇന്ന് മഴയെത്തുമെന്ന് കാലാവസ്ഥാ വിഭാഗം. ആശ്വാശമായി എത്തുന്ന മഴയ്‌ക്കൊപ്പം നാശം വിതയ്ക്കാൻ ശേഷിയുള്ള ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയെന്ന് പ്രവചനമുണ്ട്. വിക്ടോറിയ, മെൽബൺ പ്രദേശങ്ങളിലാണ് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളത്. ഈ മേഖലയിൽ ശക്തമായ മഴയക്കും ഇടിമിന്നലിനും ഒപ്പം വെള്ളപ്പുക്കവുമുണ്ട
മെൽബൺ: ചൂടൻ കാലവസ്ഥയ്ക്ക് ആശ്വാസവുമായി ഇന്ന് മഴയെത്തുമെന്ന് കാലാവസ്ഥാ വിഭാഗം. ആശ്വാശമായി എത്തുന്ന മഴയ്‌ക്കൊപ്പം നാശം വിതയ്ക്കാൻ ശേഷിയുള്ള ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയെന്ന് പ്രവചനമുണ്ട്.
വിക്ടോറിയ, മെൽബൺ പ്രദേശങ്ങളിലാണ് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളത്. ഈ മേഖലയിൽ ശക്തമായ മഴയക്കും ഇടിമിന്നലിനും ഒപ്പം വെള്ളപ്പുക്കവുമുണ്ടാവുമെന്നാണ് സൂചന. മണിക്കൂറിൽ തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ശക്തമായ ആലിപ്പഴ വീഴ്‌ച്ചയ്ക്കും വെള്ളപ്പൊക്കവും പ്രവചിച്ചിട്ടുണ്ട്.
മെൽബൺ, ഗീലോങ്, മിൽഡുറ, ഹോർഷാം, ബലറാത്, ബെൻഡിഗോ, ഷെപാർട്ടൺ, സെയ്മൂർ, മേരിബ്രോ, ട്രാറാൽ ഗോൺ മേഖലയിലാണ് മോശം കാലാവസ്ഥ അനുഭവപ്പെടുക. അടുത്ത രണ്ട് മണിക്കൂറുള്ളിൽ കാറ്റ് വീശും. ബെലാറൈൻ തീരം മുതൽ ബലറാത് വരെയും ഇടിമിന്നലും കാണപ്പെടും.
ഗീലോങിൽ കാറ്റ് നാശം വതിക്കാൻ സധ്യതയുണ്ട്. രാവിലെ പതിനൊന്നരക്ക് ഗീലോങ്, ടോർക്വേമേഖലയിലും ലാറാ , ക്വീൻസ്‌ക്ലിഫ് , സോറെന്റോ മേഖലയിൽ പതിനൊന്നേ മുക്കാലോടെയും കാറ്റ് വീശുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൂട്ടൽ.