- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിലും ദുബായിലും കനത്ത മഴ; റോഡുകൾ വെള്ളത്തിൽ മുങ്ങി; സ്‌കൂളുകൾക്ക് അവധി; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; മഴ വെള്ളിയാഴ്ച്ച വരെ തുടരാൻ സാധ്യത
അബുദാബി:അൽ ഐൻ,അബുദാബി എന്നിവിടങ്ങളിൽ അതിശക്തമായ മഴ യെ തുടർന്ന് പല റോഡുകളും വെള്ളത്തിലായി. ബുധനാഴ്ച രാവിലെ മുതൽ ശക്തമായ മഴ പെയ്യുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് പോലെ മഴ തകർത്ത് പെയ്യുകയാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പും വിവിധയിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി സിറ്റിയിലും ഖലീഫ,മസ്ദാർ സിറ്റി എന്നിവിടങ്ങളിലും ന്യൂനമർദമാണ് അനുഭവപ്പെടുക. അതിനാൽ തന്നെ യുഎഇയിൽ മഴയ്ക്കും സാധ്യതയുണ്ട്. ഒമാനിലും ഖത്തറിലും മഴ അനുഭവപ്പെടുന്നുണ്ട്.കാഴ്ച പരിധി കുറയുന്നതുമൂലവും റോഡിൽ നനവുള്ളതിനാലും അപകട സാധ്യത കൂടുതലായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നിലുള്ള വാഹനത്തിൽ നിന്നും പരമാവധി അകലം പാലിച്ചുമാത്രമേ വാഹനമോടിക്കാവൂ എന്നും പൊലിസ് മുന്നറിയിപ്പ് നൽകി. റാസ് അൽ ഖൈമയിൽ മഴയെത്തുടർന്ന് അൻപതോളം പ്രത്യേക ട്രാഫിക് പട്രോളിങ് സംഘത്തെയാണ് പൊലിസ് തയ്യാറാക്കിയിട്ടുള്ളത്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ തക്കവണ്ണം ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറായി നിലയുറപ്പിച്ചതായി റാസ് അൽ ഖൈമ പൊലിസ് ക
അബുദാബി:അൽ ഐൻ,അബുദാബി എന്നിവിടങ്ങളിൽ അതിശക്തമായ മഴ യെ തുടർന്ന് പല റോഡുകളും വെള്ളത്തിലായി. ബുധനാഴ്ച രാവിലെ മുതൽ ശക്തമായ മഴ പെയ്യുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് പോലെ മഴ തകർത്ത് പെയ്യുകയാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പും വിവിധയിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദാബി സിറ്റിയിലും ഖലീഫ,മസ്ദാർ സിറ്റി എന്നിവിടങ്ങളിലും ന്യൂനമർദമാണ് അനുഭവപ്പെടുക. അതിനാൽ തന്നെ യുഎഇയിൽ മഴയ്ക്കും സാധ്യതയുണ്ട്. ഒമാനിലും ഖത്തറിലും മഴ അനുഭവപ്പെടുന്നുണ്ട്.കാഴ്ച പരിധി കുറയുന്നതുമൂലവും റോഡിൽ നനവുള്ളതിനാലും അപകട സാധ്യത കൂടുതലായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നിലുള്ള വാഹനത്തിൽ നിന്നും പരമാവധി അകലം പാലിച്ചുമാത്രമേ വാഹനമോടിക്കാവൂ എന്നും പൊലിസ് മുന്നറിയിപ്പ് നൽകി.
റാസ് അൽ ഖൈമയിൽ മഴയെത്തുടർന്ന് അൻപതോളം പ്രത്യേക ട്രാഫിക് പട്രോളിങ് സംഘത്തെയാണ് പൊലിസ് തയ്യാറാക്കിയിട്ടുള്ളത്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ തക്കവണ്ണം ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറായി നിലയുറപ്പിച്ചതായി റാസ് അൽ ഖൈമ പൊലിസ് കമാന്റർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. ട്രാഫിക് പട്രോളിങ് സംഘങ്ങൾ എമിറേറ്റിലെ വിവിധ ഹൈവേകളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വിനോദ സഞ്ചാരികൾ പതിവായി പോകുന്ന താഴ്‌വാരകളിലേക്കുള്ള ഗതാഗതം പൂർണ്ണമായും പൊലിസ് തടഞ്ഞു. ശക്തമായ കാറ്റോടുകൂടിയ മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്.
ഈസ്റ്റേൺ അറേബ്യൻ പെനിൻസുലയിൽ നിന്നാണ് ന്യൂനമർദ്ദം ഉണ്ടാകുന്നതെന്ന് യുഎഇ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി ആൻഡ് സീസ്‌മോളജി വ്യക്തമാക്കി. ശക്തമായ കാറ്റും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വീശിയടിക്കാം. അൽ ഐനിൽ 77 മില്ലീമീറ്റർ വരെയാകും മഴ റെക്കോർഡിടുക. പരിസരപ്രദേശങ്ങളിൽ 65 നും 70 മില്ലീമീറ്ററിനും ഇടയിലും മഴ പെയ്യാം.
കനത്ത മഴയെ തുടർന്ന് അബൂദാബി സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും മോശം കാലാവസ്ഥയും കണക്കിലെടുത്താണിത്.