- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഹാര താണ്ഡവമാടി സൗദിയിൽ കനത്ത മഴ; പ്രളയത്തിൽ മരിച്ചത് 14 പേർ; മുന്നൂറിലധികം ആളുകളെ മാറ്റി പാർപ്പിച്ചു; അഗ്നിശമന സേന കണ്ടെടുത്തത് പ്രളയത്തിൽ ഒലിച്ചു പോയ 282 വാഹനങ്ങൾ; മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഭീതിയിലാണ്ട് അറബ് ജനത
റിയാദ് : സൗദിയിൽ സംഹാര താണ്ഡവമാടി കനത്ത മഴ. ഇതേ തുടർന്നുണ്ടായ പ്രളയത്തിൽ 14 പേർ മരിച്ചുവെന്നും സൂചനയുണ്ട്. മുന്നൂറിലധികം ആളുകളെ മാറ്റി പാർപ്പിച്ചു. മഴവെള്ളം ശക്തമായി കുത്തിയൊലിച്ച ഭാഗത്ത് 282 വാഹനങ്ങൾ അഗ്നിശമന സേന കണ്ടെടുത്തിരുന്നു. ഈ വാഹനങ്ങളിൽ നിന്നും 88 പേരെ രക്ഷപെടുത്തിയെന്നും മക്ക ഭാഗത്ത് നിന്നും 115 പേരെ രക്ഷാപ്രവർത്തകർ മാറ്റി പാർപ്പിച്ചുവെന്നും റിപ്പോർട്ട് വന്നിരുന്നു. ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും അളവ് കൂടിയ മഴയാണ് ലഭിച്ചിരിക്കുന്നത്. തങ്ങളെ രക്ഷപെടുത്തണമെന്ന ആവശ്യപ്പെട്ട് ഒക്ടോബർ 19 മുതൽ 423 അപേക്ഷകളാണ് റിയാദിലെ സിവിൽ ഡിഫൻസ് വിഭാഗത്തിന് ലഭിച്ചത്. സൗദിയിലെ 13 പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് പ്രളയം ബാധിച്ചിരിക്കുന്നത്. മിക്ക പ്രദേശങ്ങളിലും അതി ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. മഴ ഇല്ലാത്ത പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ മിക്കഭാഗത്തും മരം വീഴ്‌ച്ചയടക്കമുള്ള സംഭവങ്ങൾ ഉണ്ടായിരുന്നു. ആളുകൾക്ക് ജാഗ്
റിയാദ് : സൗദിയിൽ സംഹാര താണ്ഡവമാടി കനത്ത മഴ. ഇതേ തുടർന്നുണ്ടായ പ്രളയത്തിൽ 14 പേർ മരിച്ചുവെന്നും സൂചനയുണ്ട്. മുന്നൂറിലധികം ആളുകളെ മാറ്റി പാർപ്പിച്ചു. മഴവെള്ളം ശക്തമായി കുത്തിയൊലിച്ച ഭാഗത്ത് 282 വാഹനങ്ങൾ അഗ്നിശമന സേന കണ്ടെടുത്തിരുന്നു. ഈ വാഹനങ്ങളിൽ നിന്നും 88 പേരെ രക്ഷപെടുത്തിയെന്നും മക്ക ഭാഗത്ത് നിന്നും 115 പേരെ രക്ഷാപ്രവർത്തകർ മാറ്റി പാർപ്പിച്ചുവെന്നും റിപ്പോർട്ട് വന്നിരുന്നു.
ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും അളവ് കൂടിയ മഴയാണ് ലഭിച്ചിരിക്കുന്നത്. തങ്ങളെ രക്ഷപെടുത്തണമെന്ന ആവശ്യപ്പെട്ട് ഒക്ടോബർ 19 മുതൽ 423 അപേക്ഷകളാണ് റിയാദിലെ സിവിൽ ഡിഫൻസ് വിഭാഗത്തിന് ലഭിച്ചത്.
സൗദിയിലെ 13 പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് പ്രളയം ബാധിച്ചിരിക്കുന്നത്. മിക്ക പ്രദേശങ്ങളിലും അതി ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. മഴ ഇല്ലാത്ത പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ മിക്കഭാഗത്തും മരം വീഴ്‌ച്ചയടക്കമുള്ള സംഭവങ്ങൾ ഉണ്ടായിരുന്നു. ആളുകൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.