- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനജീവിതം ദുസ്സഹമാക്കി സൗദിയിൽ കനത്ത മഴ; വെള്ളിയാഴ്ച വരെ തണുത്ത കാറ്റ് വീശും; പല മേഖലകളും വെള്ളത്തിൽ മുങ്ങി; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്
ജിദ്ദ: തുടർച്ചയായി പെയ്യുന്ന പേമാരി അസീർ, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളെ വെള്ളത്തിൽ മുക്കി. കനത്ത മഴയ്‌ക്കൊപ്പം താപനിലയും താഴ്ന്നതിനാൽ തണുപ്പിന്റെ ആധിക്യവും വർധിച്ചുവരികയാണ്. വെള്ളിയാഴ്ച വരെ മിക്കയിടങ്ങളിലും മോശം കാലാവസ്ഥയാണെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴയിൽ ഗതാഗതം പലയിടങ്ങളിലും താറുമാറായി. അസീർ മേഖല പൂർണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. മിന്നൽ പ്രളയം മൂല ഇവിടെ ഒരാൾ മരിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. സുരക്ഷാ പ്രവർത്തനങ്ങൾക്ക് ഇവിടെ സിവിൽ ഡിഫൻസാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കാലാവസ്ഥയിലുണ്ടായിരുന്ന മാറ്റം മൂലം 104 കാറുകൾ അപകടത്തിൽ പെട്ടതായും റിപ്പോർട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള സ്‌കൂളുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. രാജ്യത്ത് പലയിടങ്ങളിലും പേമാരി തുടരുകയാണിപ്പോൾ. റിയാദിൽ കനത്ത മഴ മൂലം ട്രാഫിക് സ്തംഭനം തുടരുകയാണ്. പ്രളയത്തിൽ കുടുങ്ങിയ വാഹനങ്ങളെ കരകയറ്റാൻ റെസ്‌ക്യൂ സേനയും രംഗത്തെത്തി. കനത്ത മഴയിൽ വാഹനമോടിക്കു
ജിദ്ദ: തുടർച്ചയായി പെയ്യുന്ന പേമാരി അസീർ, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളെ വെള്ളത്തിൽ മുക്കി. കനത്ത മഴയ്‌ക്കൊപ്പം താപനിലയും താഴ്ന്നതിനാൽ തണുപ്പിന്റെ ആധിക്യവും വർധിച്ചുവരികയാണ്. വെള്ളിയാഴ്ച വരെ മിക്കയിടങ്ങളിലും മോശം കാലാവസ്ഥയാണെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
തുടർച്ചയായി പെയ്യുന്ന മഴയിൽ ഗതാഗതം പലയിടങ്ങളിലും താറുമാറായി. അസീർ മേഖല പൂർണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. മിന്നൽ പ്രളയം മൂല ഇവിടെ ഒരാൾ മരിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. സുരക്ഷാ പ്രവർത്തനങ്ങൾക്ക് ഇവിടെ സിവിൽ ഡിഫൻസാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കാലാവസ്ഥയിലുണ്ടായിരുന്ന മാറ്റം മൂലം 104 കാറുകൾ അപകടത്തിൽ പെട്ടതായും റിപ്പോർട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള സ്‌കൂളുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്.
രാജ്യത്ത് പലയിടങ്ങളിലും പേമാരി തുടരുകയാണിപ്പോൾ. റിയാദിൽ കനത്ത മഴ മൂലം ട്രാഫിക് സ്തംഭനം തുടരുകയാണ്. പ്രളയത്തിൽ കുടുങ്ങിയ വാഹനങ്ങളെ കരകയറ്റാൻ റെസ്‌ക്യൂ സേനയും രംഗത്തെത്തി. കനത്ത മഴയിൽ വാഹനമോടിക്കുമ്പോൾ അതീവ കരുതൽ വേണമെന്ന് റിയാദ് സിവിൽ ഡിഫൻസ് ചീഫ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളത്തിൽ മുട്ടിക്കിടക്കുന്ന ഇലക്ട്രിക്കൽ കമ്പികൾ അപകടം ഉണ്ടാക്കുമെന്നും ഇത്തരം സാഹചര്യത്തിൽ വെള്ളത്തിൽ കൂടെ നടക്കുന്നത് ഒഴിവാക്കാനും കാൽനടക്കാർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മഴയ്‌ക്കൊപ്പം തന്നെ ഇടിയും മിന്നലും ഉള്ളതിനാൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റു വീശുന്നതു മൂലം ഡ്രൈവിംഗിനിടെ കാഴ്ചയ്ക്കും മങ്ങൽ ഉണ്ടാകും. അസീർ മേഖലയിൽ റോഡുകൾ പൂർണമായും വെള്ളത്തിനടിയിലായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. ചിലയിടങ്ങളിൽ വാഹനങ്ങൾ ഒലിച്ചുപോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.