- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും; 128 മരണം; ജൂൺ 30നു തുടങ്ങിയ മഴയിൽ കാണാതായത് 40 പേരെ
ബീജിങ്: ജൂൺ 30ന് തുടങ്ങിയ പേമാരി അടങ്ങാതെ ചൈന. കനത്ത മഴയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 128 ആയി. 40 പേരെ കാണാതായിട്ടുമുണ്ട്. ശമിക്കാത്ത മഴ രാജ്യമെമ്പാടും പെയ്യുന്നതിനാൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചി്ടടുള്ളത്. പതിമൂന്നു ലക്ഷത്തിലധികം ആൾക്കാരെ കുടിയൊഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. രാജ്യമെമ്പാടും 38,000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. 41,000 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഏഴു ലക്ഷം ഏക്കറിലെ കൃഷിയും വെള്ളത്തിനടിയിലായി. ജീവിക്കാൻ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുകയാണ് ആറുലക്ഷത്തിലധികം ആൾക്കാർ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം വാർത്താ വിനിമയ സൗകര്യവും ഗതാഗതവും താറുമാറായി. മഴ മൂലം എല്ലാ വർഷവും ചൈനയിൽ കനത്ത നാശനഷ്ടമാണ് സംഭവിക്കാറുള്ളത്. മെയ് അവസാനം ആരംഭിക്കുന്ന മഴ രണ്ടു മാസം നീണ്ടു നിൽക്കാറുണ്ട്. കഴിഞ്ഞ മാസം ശക്തമായ മഴ പെയ്തതിനെ തുടർന്ന് കിഴക്കൻ ചൈനയിലെ ജിയാംഗ്‌സു മേഖലയിൽ 98 ആൾക്കാർ മരിച്ചിരുന്നു. 800-ലധികം പേർക്ക് പരിക്കേൽക്കുകയു
ബീജിങ്: ജൂൺ 30ന് തുടങ്ങിയ പേമാരി അടങ്ങാതെ ചൈന. കനത്ത മഴയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 128 ആയി. 40 പേരെ കാണാതായിട്ടുമുണ്ട്. ശമിക്കാത്ത മഴ രാജ്യമെമ്പാടും പെയ്യുന്നതിനാൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചി്ടടുള്ളത്. പതിമൂന്നു ലക്ഷത്തിലധികം ആൾക്കാരെ കുടിയൊഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു.
രാജ്യമെമ്പാടും 38,000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. 41,000 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഏഴു ലക്ഷം ഏക്കറിലെ കൃഷിയും വെള്ളത്തിനടിയിലായി. ജീവിക്കാൻ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുകയാണ് ആറുലക്ഷത്തിലധികം ആൾക്കാർ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം വാർത്താ വിനിമയ സൗകര്യവും ഗതാഗതവും താറുമാറായി.
മഴ മൂലം എല്ലാ വർഷവും ചൈനയിൽ കനത്ത നാശനഷ്ടമാണ് സംഭവിക്കാറുള്ളത്. മെയ് അവസാനം ആരംഭിക്കുന്ന മഴ രണ്ടു മാസം നീണ്ടു നിൽക്കാറുണ്ട്. കഴിഞ്ഞ മാസം ശക്തമായ മഴ പെയ്തതിനെ തുടർന്ന് കിഴക്കൻ ചൈനയിലെ ജിയാംഗ്‌സു മേഖലയിൽ 98 ആൾക്കാർ മരിച്ചിരുന്നു. 800-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.