- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി; ഊരിന് പുറത്തുകടക്കാൻ വഴിയില്ലാതെ ആദിവാസികൾ; കോളനികളും മണികണ്ഠൻചാൽ ഗ്രാമവും പൂർണമായും ഒറ്റപ്പെട്ട നിലയിൽ; മറുകര എത്താൻ പാലമെന്ന ആവശ്യം ഇപ്പോഴും കേൾക്കാൻ ആളില്ല
കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ഇതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു.മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിനുള്ള ഏക ഗതാഗത മാർഗമായ ചപ്പാത്താണ് ശക്തമായ മഴയെ തുടർന്ന് വെള്ളത്തിനടിയിലായത്.
വനമേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസി കോളനികളും മണികണ്ഠൻചാൽ ഗ്രാമവും പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. കാലവർഷം ശക്തി പ്രാപിക്കുമ്പോൾ ചപ്പാത്ത് പാലം മുങ്ങുന്നത് പതിവാണ്.കോവിഡ് നിയന്ത്രണങ്ങളെ തുടർന്നു കടുത്ത പ്രതിസന്ധിയിലായ മണികണ്ഠൻ ചാൽ നിവാസികൾക്ക് ജോലിക്ക് പോകാനുള്ള വഴികൂടി അടഞ്ഞത് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
തുരുത്തിൽ ഭക്ഷ്യ വിഭവങ്ങളുടെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. സാഹസികമായി ചപ്പാത്ത് കടന്ന് മറുകര എത്താനുള്ള ശ്രമം അത്യന്തം അപ കടകരമാണ്. ഇവിടെ പുതിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.മലവെള്ളപാച്ചിലിൽ ചപ്പാത്തിൽ വൻ മരങ്ങൾ വന്നടിഞ്ഞ് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
മണികണ്ഠൻ ചാലിലേക്ക് എത്രയും വേഗം പുതിയ പാലം നിർമ്മിക്കണമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കൈയൻ, ബേബി മൂലൻ, കെ.എ.സിബി, ജോഷി പൊട്ടയ്ക്കൽ, മേരി കുര്യക്കോസ്, ആഷ് വിൻ ജോസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
മറുനാടന് മലയാളി ലേഖകന്.