രാജ്യത്ത് വീണ്ടുമൊരു കാലവസ്ഥാ വ്യതിയാനത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇന്നലെ മുതൽ മഞ്ഞ് വീഴ്‌ച്ച എത്തിയതോടെ ഇനിയുള്ള ദിവസങ്ങൾ തണുപ്പിന് സാക്ഷ്യം വഹിച്ചേക്കും. മാത്രമല്ല ഇന്ന് പല ഭാഗത്തും കനത്ത കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്കുന്ന മുന്നറിയിപ്പ്.

കാന്റർബി, മൽബ്രോ, എന്നിവിടങ്ങളിലാണ് മഞ്ഞ് വീഴ്‌ച്ച ഉണ്ടായത്. മാൽബ്രോയിൽ 500 മിറ്ററും മുതൽ 300 വരെ മിറ്ററുകളിലാണ് മഞ്ഞ് വീഴ്‌ച്ച ഉണ്ടായത്. വെല്ലിങ്ടണ്ഡ, ഓക് ലന്റ് തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മെറ്റ് സർവ്വീസ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. മാത്രമല്ല പല ഭാഗങ്ങളിലും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.