- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഞ്ഞുവീഴ്ച തുടരുന്നു; വാഹനമോടിക്കുന്നത് കൂടുതൽ ദുഷ്ക്കരം; സ്‌കൂളുകൾ അടച്ചു; മിക്കയിടങ്ങളിലും യെല്ലോ അലർട്ട്
ഡബ്ലിൻ: ഏതാനും ദിവസങ്ങളായി തുടരുന്ന മഞ്ഞുവീഴ്ചയിൽ രാജ്യം കൂടുതൽ തണുപ്പിലേക്ക്. ഓറഞ്ച് അലർട്ട് നൽകിയിരുന്ന സ്ഥലങ്ങളിൽ മെറ്റ് ഐറീൻ യെല്ലോ അലർട്ടാക്കി മുന്നറിയിപ്പ് ശക്തമാക്കി. മഞ്ഞുവീണ് മിക്ക റോഡുകളും തെന്നിക്കിടക്കുന്നതിനാൽ വാഹനമോടിക്കുന്നത് ഏറെ ദുഷ്‌ക്കരമായി. രാത്രി പെയ്യാൻ തുടങ്ങിയ മഞ്ഞ് രാവിലെയും തുടരുന്നതിനാൽ താപനില മൈന
ഡബ്ലിൻ: ഏതാനും ദിവസങ്ങളായി തുടരുന്ന മഞ്ഞുവീഴ്ചയിൽ രാജ്യം കൂടുതൽ തണുപ്പിലേക്ക്. ഓറഞ്ച് അലർട്ട് നൽകിയിരുന്ന സ്ഥലങ്ങളിൽ മെറ്റ് ഐറീൻ യെല്ലോ അലർട്ടാക്കി മുന്നറിയിപ്പ് ശക്തമാക്കി. മഞ്ഞുവീണ് മിക്ക റോഡുകളും തെന്നിക്കിടക്കുന്നതിനാൽ വാഹനമോടിക്കുന്നത് ഏറെ ദുഷ്‌ക്കരമായി. രാത്രി പെയ്യാൻ തുടങ്ങിയ മഞ്ഞ് രാവിലെയും തുടരുന്നതിനാൽ താപനില മൈനസിലെക്ക് എത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളെയാണ് മഞ്ഞുവീഴ്ച ഏറെ ബാധിച്ചിട്ടുള്ളതെങ്കിലും മൊണഗൻ, കാവൻ മേഖലയാണ് മഞ്ഞുവീഴ്ചയിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത്. ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. മഞ്ഞുവീഴ്ച മൂന്ന് സെന്റിമീറ്റർ കൂടി പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. നിലവിൽ കോ മൊണഗലിലെ കോർഡഫ് മേഖലയിൽ എട്ടിച്ചു കനത്തിലാണ് മഞ്ഞുവീണു കിടക്കുന്നത്. അൾസ്റ്റർ, ലൂത്ത്, മീത്ത് എന്നിവിടങ്ങളിലെ സ്ഥിതിയും ഏറെ മോശമാണ്.
ഡൊണീഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലൈഗോ, ക്ലെയർ മേഖലകളിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. തീരദേശ മേഖലകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ രാത്രി ആരംഭിച്ച മഞ്ഞുമഴ നാളെ വരെ നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഇന്നു രാത്രിയും ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. മഞ്ഞുമഴ റോഡ് ഗതാഗതം താറുമാറാക്കിയിട്ടുണ്ട്. വാഹനവുമായി പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. നിലവിൽ റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഏറെ ദുഷ്‌ക്കരവും അപകടകരവുമാണ്. വിക്ലോ ഗാപ്, സാലി ഗ്യാപ് എന്നിവിടങ്ങൾ കഴിവതും ഒഴിവാക്കാനാണ് ഡ്രൈവർമാർക്കുള്ള നിർദ്ദേശം. എം വൺ, എ വൺ മോട്ടോർ വേകളിൽ ഏറെ അപകടം പതിയിരിപ്പുണ്ടെന്നാണ് ട്രാഫിക് പൊലീസ് മുന്നറിയിപ്പു നൽകുന്നത്.
തുടർന്നുകൊണ്ടിരിക്കുന്ന മഞ്ഞുമഴ താപനില മൈനസിലേക്ക് കൊണ്ടെത്തിച്ചു. ചിലയിടങ്ങളിൽ മൈനസ് എട്ടു ഡിഗ്രി വരെ താപനില താഴ്ന്നിട്ടുണ്ട്. സൗത്ത് മൊണഗലിൽ ചില സ്‌കൂളുകൾ അടച്ചു. ആൻട്രിം, ഡോൺ, അർമാഗ്, ടൈറോൺ എന്നിവിടങ്ങളിലെ 20 സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.