കൊച്ചി: ഓഹരി നിക്ഷേപത്തിന്റെ അടിസ്ഥാനപാഠങ്ങൾ കീറാമുട്ടിയാണെന്നു പേടിക്കുന്നവർക്കായി മൊബൈൽ ഗെയിം ആപ്പ്. കൊച്ചി ആസ്ഥാനമായ പ്രമുഖ ധനകാര്യ സേവന കമ്പനികളിലൊന്നായ ഹെഡ്ജ് ഇക്വിറ്റീസ് ടോറോ ഇ ഓർസോ എന്ന പേരിൽ ഒരു ബോർഡ് ഗെയിം വിപണിയിലിറക്കിയത്. ഇപ്പോഴിതാ ഹെഡ്ജ് അതിന്റെ മൊബൈൽ ആപ്പും അവതരിപ്പിച്ചിരിക്കുന്നു. സംഗതി ബോർഡ് ഗെയിമിനേക്കാൾ ലളിതം, ഡൗൺലോഡ് ചെയ്യാൻ തീർത്തും സൗജന്യവും കൊച്ചി ആസ്ഥാനമായ സി ഷാർക്ക് ആണ് ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് ഇക്കണോമിക്സിനു വേണ്ടി ഈ ആപ് വികസിപ്പിച്ചിരിക്കുന്നത്. ബോർഡ് ഗെയിമായി ഇറങ്ങിയപ്പോൾ പുതുതലമുറയിൽ നിന്നു ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഇപ്പോൾ ഈ ആപ് വേർഷൻ ഇറക്കാൻ പ്രേരണയായതെന്ന് ഹെഡ്ജ് ഇക്വിറ്റീസ് എംഡി അലക്സ് കെ. ബാബു. ഓഹരി വിപണിയിലെ ഇടപാടുകൾ വെറും സാധ്യതകളുടെ മാത്രം കളിയല്ലെന്നും മറിച്ച് അന്തർദേശീയവും ദേശീയവുമായ നിരവധി ഘടകങ്ങൾ അതിനെ സ്വാധീനിക്കുന്നുണ്ടെന്നും ലളിതമായി കളിച്ചു മനസ്സിലാക്കാൻ ഈ ഗെയിമിലൂടെ സാധിക്കും. ഒരാൾക്ക് മാത്രമായി കളിക്കാൻ പരുവത്തിൽ തയ്യാറാക്കിയ ഈ ആൻഡ്രോയ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: ഓഹരി നിക്ഷേപത്തിന്റെ അടിസ്ഥാനപാഠങ്ങൾ കീറാമുട്ടിയാണെന്നു പേടിക്കുന്നവർക്കായി മൊബൈൽ ഗെയിം ആപ്പ്. കൊച്ചി ആസ്ഥാനമായ പ്രമുഖ ധനകാര്യ സേവന കമ്പനികളിലൊന്നായ ഹെഡ്ജ് ഇക്വിറ്റീസ് ടോറോ ഇ ഓർസോ എന്ന പേരിൽ ഒരു ബോർഡ് ഗെയിം വിപണിയിലിറക്കിയത്. ഇപ്പോഴിതാ ഹെഡ്ജ് അതിന്റെ മൊബൈൽ ആപ്പും അവതരിപ്പിച്ചിരിക്കുന്നു. സംഗതി ബോർഡ് ഗെയിമിനേക്കാൾ ലളിതം, ഡൗൺലോഡ് ചെയ്യാൻ തീർത്തും സൗജന്യവും
കൊച്ചി ആസ്ഥാനമായ സി ഷാർക്ക് ആണ് ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് ഇക്കണോമിക്സിനു വേണ്ടി ഈ ആപ് വികസിപ്പിച്ചിരിക്കുന്നത്. ബോർഡ് ഗെയിമായി ഇറങ്ങിയപ്പോൾ പുതുതലമുറയിൽ നിന്നു ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഇപ്പോൾ ഈ ആപ് വേർഷൻ ഇറക്കാൻ പ്രേരണയായതെന്ന് ഹെഡ്ജ് ഇക്വിറ്റീസ് എംഡി അലക്സ് കെ. ബാബു. ഓഹരി വിപണിയിലെ ഇടപാടുകൾ വെറും സാധ്യതകളുടെ മാത്രം കളിയല്ലെന്നും മറിച്ച് അന്തർദേശീയവും ദേശീയവുമായ നിരവധി ഘടകങ്ങൾ അതിനെ സ്വാധീനിക്കുന്നുണ്ടെന്നും ലളിതമായി കളിച്ചു മനസ്സിലാക്കാൻ ഈ ഗെയിമിലൂടെ സാധിക്കും.
ഒരാൾക്ക് മാത്രമായി കളിക്കാൻ പരുവത്തിൽ തയ്യാറാക്കിയ ഈ ആൻഡ്രോയിഡ് ഗെയിമിൽ ബിഗിനർ, അമെച്വർ, പ്രൊഫഷണൽ എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളത്. ബിഗിനർ ലെവലിൽ 10 റൗണ്ടും അമെച്വർ, പ്രൊഫഷണൽ ലെവലുകളിൽ യഥാക്രമം 20ഉം 40ഉം റൗണ്ടുമാണുള്ളത്. തുടക്കത്തിൽ കളിക്കാർക്ക് സാങ്കൽപ്പികമായി 5000 രൂപ നിക്ഷേപത്തിനായി ലഭിക്കും. ഈ തുക അവർക്ക് ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, ഓട്ടോമൊബീൽ, ഐടി, റിയാൽറ്റി, ഫാർമ, പവർ, ബാങ്കിങ്, മെറ്റൽ, എഫ്എംസിജി എന്നീ പത്ത് മേഖലകളിലേതിലെങ്കിലും നിക്ഷേപം നടത്താൻ ഉപയോഗിക്കാം. ഈ മേഖലകളുടെ പേരുകൾ ഒരു കറങ്ങുന്ന ചക്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും.
ചക്രം ഓരോ തവണ കറക്കുമ്പോഴും ഏതെങ്കിലും മേഖലയെ ദോഷകരമായോ ഗുണകരമായോ ബാധിക്കുന്ന ചാൻസ് കാർഡുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഉദാഹരണത്തിന് ഒരാൾ എഫ്എംസിജി മേഖലയിൽ നിക്ഷേപിക്കുകയും ചാൻസ് കാർഡിൽ 'ദുർബല കാലവർഷം' എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ അത് 100 പോയിന്റ് നഷ്ടപ്പെടുന്നതിന് ഇടയാക്കും. മറ്റൊരു ചാൻസ് കാർഡിൽ 'ആഗോള കമ്പനികളുമായി ചേർന്ന് മറ്റ് മേഖലകളിലേക്ക് വ്യാപിക്കുന്നു' എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ നിക്ഷേപത്തിന്റെ മൂല്യം 50 പോയിന്റ് ഉയരകയാവും ഫലം.
ഓരോ ചാൻസ് കാർഡിനും ശേഷം സ്ക്രീനിൽ സ്കോർ തെളിയുന്നു. ഓരോ ലെവലിനും ശേഷം ഒരു മാക്രോ കാർഡും തെളിയുന്നു. പത്ത് മേഖലയേയും മ്യൂച്ചൽ ഫണ്ടുകളെയും പൊതുവായി ബാധിക്കുന്ന വാർത്തകൾ മാക്രോ കാർഡ് പ്രഖ്യാപിക്കും. എല്ലാ റൗണ്ടുകളും പൂർത്തിയാകുമ്പോൾ കളിക്കാരനുണ്ടായിട്ടുള്ള നേട്ടങ്ങളും നഷ്ടങ്ങളും തമ്മിലുള്ള വ്യത്യാസം പ്രദർശിപ്പിച്ച് സ്കോർ ബോർഡ് തെളിയും. കളിക്കാരന് സ്കോറിന്റെയും പോർട്ഫോളിയോയുടെയും അടിസ്ഥാനത്തിൽ തന്റെ തീരുമാനങ്ങൾ വിലയിരുത്താൻ ഗെയിം അവസരമൊരുക്കുന്നുവെന്ന് അലക്സ് കെ. ബാബു വിശദീകരിക്കുന്നു.
ഗൂഗ്ൾ പ്ലേ സ്റ്റോറിൽtoro e orso എന്ന് സേർച്ച് ചെയ്യുന്നതിലൂടെ ആപ് ഇൻസ്റ്റാൾ ചെയ്യാം. ഐഫോണുകൾക്കുള്ള വെർഷനും ഉടൻ അവതരിപ്പിക്കാനാണ് ഹെഡ്ജിന്റെ നീക്കം.