ഹൈഡൽബെർഗ്: ഹൈഡൽബെർഗിലെ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം  20 ന് ശനിയാഴ്‌ച്ച വൈകുന്നേരം 5.30 ന് നടക്കും. ഹൈഡൽബെർഗ് പാഫൻഗ്രുണ്ടിലെ മാർക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയൻ പള്ളി ഹാളിൽ വച്ചാണ് ഓണാഘോഷം നടത്തുന്നത്.

തിരുവോണത്തിന് പ്രജകളെ കാണാനെത്തുന്ന മാഹാബലിക്ക് വരവേല്പ്, ഭരതനാട്യം, കഥക് ഡാൻസ്, ബോളിവുഡ് ഡാൻസ്, ഇൻസ്ട്രമെന്റൽ മ്യൂസിക്, ലളിതഗാനങ്ങൾ എന്നീ പരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടും. കൂടാതെ ജർമനിയിലെ പ്രശസ്ഥ ഡാൻസ് ക്ലബ് 'ലയം' അവതരിപ്പിക്കുന്ന ക്ലാസിക്, മോഡേ ബോളിവുഡ് ഡാൻസുകൾ ആഘോഷത്തിന്റെ ഭാഗമാണ്.

വിഭവസമ്യദ്ധമായ ഓണസദ്യക്ക് ശേഷം ആകർഷകങ്ങളായ സമ്മാനങ്ങൾ ഉൾപ്പെടുത്തി തംബോല ഉണ്ടായിരിക്കും. ഹൈഡൽബെർഗ് മലയാളി സമാജത്തോടൊപ്പം ഈ വർഷത്തെ ഓണം ആഘോഷിക്കാൻ എല്ലാ മലയാളികളെയും, ജർമൻകാരെയും കുടുബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റോയി നാന്താംകളം 06223990571; മായാ മാത്യു 0622176690; ജാൻസി മനോജ് വിലങ്ങുംതറ 06221337239, കിര രാജ് 0172610983 എന്നിവരുമായി ബന്ധപ്പെടുക. ഓണാഘോഷം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്: Gemeindesaal der St. Marienkirche, Markt tSr 50, 69123 Heidelberg- Pfaffengrund