- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതകോടീശ്വരിയുടെ മകൾ റെഡ് ലൈറ്റ് മറികടന്ന് ഇടിച്ച് കൊന്നത് അഞ്ച് കാൽനടക്കാരെ; നാട്ടുകാർ കൈകാര്യം ചെയ്യും മുമ്പ് പെൺകുട്ടിയെ രക്ഷിക്കാൻ രണ്ട് വാഹനം നിറയെ ബോഡി ഗാർഡുകൾ നിരന്നു
ഉക്രയിനിലെ ഖാർകിവിലെ റോഡിൽ അമിതവേഗതയിൽ ഓടിയ കാർ റെഡ് ലൈറ്റ് തകർത്ത് അഞ്ച് കാൽനടയാത്രക്കാരെ ഇടിച്ച് കൊന്നു. ഇവിടുത്തെ ശതകോടീശ്വരിയായ വാസിലി സെയ്റ്റ്‌സെവിന്റെ മകളും 20കാരിയുമായ അലിയോന സെയ്റ്റ്‌സെവാണ് അശ്രദ്ധമായി വണ്ടിയോടിച്ച് കൂട്ടക്കുരുതി നടത്തിയിരിക്കുന്നത്. എന്നാൽ അപകടത്തിൽ അലിയോനയ്ക്ക് പരുക്കൊന്നുമേറ്റിട്ടില്ല. അപകടമുണ്ടാക്കിയതിനെ തുടർന്ന് ഈ പെൺകുട്ടിയെ കൈകാര്യം ചെയ്യാൻ നാട്ടുകാർ വളഞ്ഞപ്പോഴേക്കും അലിയോനയെ രക്ഷിക്കാൻ രണ്ട് വാഹനങ്ങളിൽ നിറയെ എത്തിയ ബോഡി ഗാർഡുകൾ അണിനിരന്നിരുന്നു. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 15 വയസുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയടക്കം അപകടത്തിൽ കൊല്ലപ്പെട്ടതിലുള്ള അമർഷം അടക്കാൻ വയ്യാതെയാണ് ദൃക്‌സാക്ഷികൾ അലിയോനയെ കൈവയ്ക്കാൻ കുതിച്ചെത്തിയിരുന്നത്. എന്നാൽ ശതകോടീശ്വരിയുടെ മകളെ രക്ഷിക്കാൻ വേണ്ടി രണ്ട് ജീപ്പ് നിറയെ ബോഡി ഗാർഡുമാർ ഇവിടേക്ക് കുതിച്ചെത്തിയതോടെ നാട്ടുകാർക്ക് അവളെയൊന്ന് തൊടാൻ പോലും സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിന് മുമ്പ് അമ
ഉക്രയിനിലെ ഖാർകിവിലെ റോഡിൽ അമിതവേഗതയിൽ ഓടിയ കാർ റെഡ് ലൈറ്റ് തകർത്ത് അഞ്ച് കാൽനടയാത്രക്കാരെ ഇടിച്ച് കൊന്നു. ഇവിടുത്തെ ശതകോടീശ്വരിയായ വാസിലി സെയ്റ്റ്‌സെവിന്റെ മകളും 20കാരിയുമായ അലിയോന സെയ്റ്റ്‌സെവാണ് അശ്രദ്ധമായി വണ്ടിയോടിച്ച് കൂട്ടക്കുരുതി നടത്തിയിരിക്കുന്നത്. എന്നാൽ അപകടത്തിൽ അലിയോനയ്ക്ക് പരുക്കൊന്നുമേറ്റിട്ടില്ല. അപകടമുണ്ടാക്കിയതിനെ തുടർന്ന് ഈ പെൺകുട്ടിയെ കൈകാര്യം ചെയ്യാൻ നാട്ടുകാർ വളഞ്ഞപ്പോഴേക്കും അലിയോനയെ രക്ഷിക്കാൻ രണ്ട് വാഹനങ്ങളിൽ നിറയെ എത്തിയ ബോഡി ഗാർഡുകൾ അണിനിരന്നിരുന്നു.
അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 15 വയസുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയടക്കം അപകടത്തിൽ കൊല്ലപ്പെട്ടതിലുള്ള അമർഷം അടക്കാൻ വയ്യാതെയാണ് ദൃക്‌സാക്ഷികൾ അലിയോനയെ കൈവയ്ക്കാൻ കുതിച്ചെത്തിയിരുന്നത്. എന്നാൽ ശതകോടീശ്വരിയുടെ മകളെ രക്ഷിക്കാൻ വേണ്ടി രണ്ട് ജീപ്പ് നിറയെ ബോഡി ഗാർഡുമാർ ഇവിടേക്ക് കുതിച്ചെത്തിയതോടെ നാട്ടുകാർക്ക് അവളെയൊന്ന് തൊടാൻ പോലും സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിന് മുമ്പ് അമിതവേഗതയിൽ വണ്ടിയോടിച്ചതിന് അലിയോനയിൽ നിന്നും മൂന്ന് വെവ്വേറ സന്ദർഭങ്ങളിൽ പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപകടമുണ്ടായ സ്ഥലം യുദ്ധക്കളം പോലുണ്ടായിരുന്നുവെന്നാണ് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നത്. ലോക്കൽ എനർജി കമ്പനിയുടമയും മൾട്ടി മില്യണയറുമായ വാസിലി സെയ്റ്റ്‌സെവിന്റെ മകളാണ് അലിയോന. മൃതദേഹങ്ങൾ പേവ്‌മെന്റിൽ ചിതറിക്കിടക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പരുക്കേറ്റവരിൽ ഏഴ് മാസം ഗർഭിണിയായ ഒരു യുവതിയുമുണ്ട്. അവരുടെ നില ഗുരുതരമാണെന്നാണ് സൂചന. എലീന ബെർചെൻകോ(25), യുറി ന്യൂഡാച്ചിൻ(24), ഓക്‌സന നെസ്‌റ്റെറെൻകോ (36) എന്നിവരാണ് മരിച്ചവരിൽ മൂന്ന് പേർ. അലിയോനയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. മദ്യപിച്ചല്ല ഇവർ വണ്ടിയോടിച്ചതെന്നും വ്യക്തമായിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ അലിയോന ജയിലിൽ കിടക്കേണ്ടി വരും.