- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഹെലികാം പറത്തൽ സൂക്ഷിച്ചുവേണം; സ്വകാര്യ വ്യക്തികളുടെ കെട്ടിടത്തിന് മുകളിൽ ചിത്രീകരണം നടത്തിയാൽ മൂന്ന് വർഷം തടവും പിഴയും ഉറപ്പ്
കുവൈത്ത് സിറ്റി: രാജ്യത്ത് വിവാഹം പോലുള്ള ആഘോഷങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഹെലികാമിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾക്ക് മുകളിൽ ഹെലികാമുകൾ ഉപയോഗിച്ചുള്ള ചിത്രീകരണം പാടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ സുലൈമാൻ അൽ ഫഹദ് അറിയിച്ചത്. അത്തരത്തിൽ ഉപയോഗിക്കുന്നവർക്ക് മൂന്നുവർഷം തടവും മൂവായിരം ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൈനിക സ്ഥാപനങ്ങൾ, തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം ഹെലികാം ചിത്രീകരണം കർശനമായി നിരോധിച്ചിട്ടുണ്ട്.സ്വകാര്യ കെട്ടിടങ്ങൾക്ക് മുകളിലൂടെയുള്ള ചിത്രീകരണം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായതിനാലാണ് അവിടങ്ങളിലും നിരോധനം ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ഹെലികാം ഉപയോഗിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് സിറ്റി: രാജ്യത്ത് വിവാഹം പോലുള്ള ആഘോഷങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഹെലികാമിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾക്ക് മുകളിൽ ഹെലികാമുകൾ ഉപയോഗിച്ചുള്ള ചിത്രീകരണം പാടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ സുലൈമാൻ അൽ ഫഹദ് അറിയിച്ചത്. അത്തരത്തിൽ ഉപയോഗിക്കുന്നവർക്ക് മൂന്നുവർഷം തടവും മൂവായിരം ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൈനിക സ്ഥാപനങ്ങൾ, തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം ഹെലികാം ചിത്രീകരണം കർശനമായി നിരോധിച്ചിട്ടുണ്ട്.സ്വകാര്യ കെട്ടിടങ്ങൾക്ക് മുകളിലൂടെയുള്ള ചിത്രീകരണം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായതിനാലാണ് അവിടങ്ങളിലും നിരോധനം ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ഹെലികാം ഉപയോഗിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.