ചണ്ഡിഗഢ്: പഞ്ചാബിലെ അണക്കെട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു.പത്താൻകോട്ടിൽനിന്ന് 30 കിലോമീറ്റർ അകലെ രഞ്ജിത് സാഗർ ഡാമിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. പൈലറ്റിനേയും സഹ പൈലറ്റിനെയും കാണാതായിട്ടുണ്ട്.എന്നാൽ ആളപായുണ്ടോയെന്നു വ്യക്തമല്ല.

254 ആർമി ഏവിയേഷൻ സ്‌ക്വാഡ്രണിന്റെ ഹെലികോപ്റ്ററാണ് തകർന്നത്. തടാകത്തിന് മുകളിലൂടെ പറക്കുന്നതിനിടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടാവുകയും തകർന്നു വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സംഘം സ്ഥലത്ത് എത്തിയതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി ദുരന്ത പ്രതികരണ സേന എത്തിയിട്ടുണ്ടെന്നാണ് വിവരം.