- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശീലനത്തിനിടെ ഹെലികോപ്ടറിന് ലക്ഷ്യം പിഴച്ചു; റഷ്യയിൽ സൈനിക വാഹനങ്ങൾക്കു മേൽ റോക്കറ്റ് വർഷം; ആർക്കും പരുക്കേറ്റിട്ടില്ലെന്നു പ്രതിരോധ മന്ത്രാലയം
മോസ്‌കോ: സൈനികാഭ്യാസ പരിശീലനത്തിനിടെ മിലിട്ടറി ഹെലികോപ്ടർ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മേൽ റോക്കറ്റു വർഷിച്ചു. പടിഞ്ഞാറൻ റഷ്യയിലാണ് സംഭവം. വാഹനങ്ങൾക്കു മേൽ റോക്കറ്റുകൾ പതിക്കുന്നതിന്റെ വീഡിയോ സ്വതന്ത്ര വാർത്താ സൈറ്റായ ഫൊണ്ടാങ്ക.ആർ യുവാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്. തുറസ്സായ സ്ഥലത്ത് നിർത്തിയിട്ടിരുന്ന പട്ടാള ട്രക്കിന്റെ മുകളിലാണ് റോക്കറ്റ് പതിക്കുന്നതായി വീഡിയോയിലുള്ളത്. പട്ടാളവാഹനത്തിനു സമീപം മറ്റ് മൂന്നുവാഹനങ്ങൾ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഇവ പട്ടാള വാഹനങ്ങളാണോ എന്ന കാര്യം വ്യക്തമല്ല. ട്രക്കിനു സമീപമുണ്ടായിരുന്ന ഒരാൾ റോക്കറ്റ് പതിച്ചതിനു ശേഷം പൊടിപടലത്തിൽ പെടുന്നതും ദൃശ്യത്തിൽ കാണാം. സെപ്റ്റംബർ പതിനെട്ടിനാണ് സംഭവം നടന്നതെന്നും ഫൊണ്ടാങ്ക ആർ യു റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സപദ് 2017 സൈനിക പരിശീലനമാണ് പ്രദേശത്ത് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് വ്ളാഡിമിർ പുതിൻ തിങ്കളാഴ്ച സൈനികാഭ്യാസങ്ങൾ പരിശോധിക്കും. പട്ടാള ട്രക്കിനു മേൽ റോക്കറ്റുകൾ പതിക്കുന്ന വീഡിയ ഫൊണ്ടാങ്ക ആർ യു പുറത്തു
മോസ്‌കോ: സൈനികാഭ്യാസ പരിശീലനത്തിനിടെ മിലിട്ടറി ഹെലികോപ്ടർ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മേൽ റോക്കറ്റു വർഷിച്ചു. പടിഞ്ഞാറൻ റഷ്യയിലാണ് സംഭവം. വാഹനങ്ങൾക്കു മേൽ റോക്കറ്റുകൾ പതിക്കുന്നതിന്റെ വീഡിയോ സ്വതന്ത്ര വാർത്താ സൈറ്റായ ഫൊണ്ടാങ്ക.ആർ യുവാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.
തുറസ്സായ സ്ഥലത്ത് നിർത്തിയിട്ടിരുന്ന പട്ടാള ട്രക്കിന്റെ മുകളിലാണ് റോക്കറ്റ് പതിക്കുന്നതായി വീഡിയോയിലുള്ളത്. പട്ടാളവാഹനത്തിനു സമീപം മറ്റ് മൂന്നുവാഹനങ്ങൾ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഇവ പട്ടാള വാഹനങ്ങളാണോ എന്ന കാര്യം വ്യക്തമല്ല. ട്രക്കിനു സമീപമുണ്ടായിരുന്ന ഒരാൾ റോക്കറ്റ് പതിച്ചതിനു ശേഷം പൊടിപടലത്തിൽ പെടുന്നതും ദൃശ്യത്തിൽ കാണാം.
സെപ്റ്റംബർ പതിനെട്ടിനാണ് സംഭവം നടന്നതെന്നും ഫൊണ്ടാങ്ക ആർ യു റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സപദ് 2017 സൈനിക പരിശീലനമാണ് പ്രദേശത്ത് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് വ്ളാഡിമിർ പുതിൻ തിങ്കളാഴ്ച സൈനികാഭ്യാസങ്ങൾ പരിശോധിക്കും. പട്ടാള ട്രക്കിനു മേൽ റോക്കറ്റുകൾ പതിക്കുന്ന വീഡിയ ഫൊണ്ടാങ്ക ആർ യു പുറത്തുവിട്ടതിനു പിന്നാലെ അതേ പ്രദേശത്തുനിന്നുള്ള മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് ബ്ലോഗേഴ്സ് കോൺഫ്ലിക്ട് ഇന്റലിജൻസി ടീമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ട്രക്കിനു സമീപമുണ്ടായിരുന്ന ജീപ്പിന്റെ ജനാല തകർന്നിരിക്കുന്നതായി ഇതിൽ കാണാം. പരിശീലനത്തിനിടെ ഹെലികോപ്ടറിന് ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതിൽ പിഴവ് സംഭവിച്ചതാണെന്ന് റഷ്യൻ പ്രതിരോധമന്ത്രലയം അറിയിച്ചതായി ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.