പ്രിയദർശൻ ലിസി ദമ്പതികളുടെ മകൾ കല്യാണിയും സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം.തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന യുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനിയുടെ നായികയായി കല്യാണി എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ഹലോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി അൽപ സമയത്തിനകം തന്നെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തി. സൂര്യ നായകനായ 24 എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വിക്രം കുമാർ തെലുങ്കിൽ ഒരുക്കുന്ന ചിത്രമാണ് ഹലോ.

നാഗാർജുന നിർമ്മിക്കുന്ന ചിത്രത്തിൽ ജഗപതി ബാബു, രമ്യാ കൃഷ്ണൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്നു. അനൂബ് റൂബനാണ് സംഗീതം. ഛായാഗ്രഹകന്റെ റോളിലെത്തുന്നത് പി.എസ്.വിനോദാണ്. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടില്ല.

മറ്റ് പലരെയും ചിത്രത്തിൽ നായികയായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ നറുക്ക് വീണത് പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണിക്കാണ്. ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകൻ വിക്രം . വിക്രമിനൊപ്പം ഇൻകൊക്കടുഎന്ന ചിത്രത്തിൽ സഹസംവിധായികയായി നേരത്തെ കല്യാണി പ്രവർത്തിച്ചിട്ടുണ്ട്. ഈ പരിചയമാണ് കല്യാണിയെ ഈ ചിത്രത്തിലേക്ക് പരിഗണിക്കാൻ കാരണം എന്നാണ് അറിയുന്നത്.