മനാമ .വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശി പുഷ്പാകരന്റെ മകൾ അമൃതയുടെ ചികിത്സാ സഹായത്തിനായി ബഹ്‌റൈൻ ജനതാ കൾച്ചറൽ സെന്റർ സമാഹരിച്ച തുക ജെ.സി.സി വൈസ് പ്രസിഡന്റ് മനോജ് പട്ടുവം എച്ച്.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് മനയത്തു ചന്ദ്രന് കൈമാറി.

ഏറാമല ബാങ്കിൽ നടന്ന ചടങ്ങിൽ എച്ച്.എം.എസ് ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ, ജെ.സി.സി ഭാരവാഹികളായ ജിത്തു കുന്നുമ്മൽ, പവിത്രൻ ചോമ്പാല, ശ്രീധരൻ ഓർക്കാട്ടേരി, കുഞ്ഞുകൃഷ്ണൻ തലശ്ശേരി എന്നിവർ പങ്കെടുത്തു.