ചേലേമ്പ്ര: ചേലേമ്പ്ര പാലിയേറ്റിവ് കെയറിന് വേണ്ടി ദമ്മാം ചേലേമ്പ്ര കൂട്ടായ്മ സ്വരൂപിച്ച തുക പാലിയേറ്റിവ് കെയറിന് കൈമാറി. കിടപ്പുരോഗികളെയും അശരണരെയും ചേർത്തു പിടിക്കുന്ന പാലിയേറ്റീവ് പ്രവർത്തകർക്ക് ,അവരുടെ വരുംകാല പ്രവർത്തനങ്ങൾ പ്രയാസരഹിതമായി മുന്നോട്ട് കൊണ്ട് പോകാനുള്ള അവരുടെ പ്രയത്‌നത്തിൽ പങ്കാളികളാകുക എന്ന ഉദ്ദേശത്തോടെ എല്ലാ വർഷവും പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു ദമ്മാം ചേലേമ്പ്ര കൂട്ടായ്മ ഫണ്ട് സമാഹരിക്കാറുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ ശ്രമഫലമായി ആദ്യമായി പാലിയേറ്റീവിന് സ്വന്തമായി ഒരു വാഹനവും, പീന്നീട് അത്യാവശ്യമായി വരാറുള്ള ചില മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് ഒരു സോക്കർ ടൂർണമെന്റിലൂടെ ഫണ്ട് കണ്ടെത്തി പാലിയേറ്റിവ് കെയറിന് നൽകാനും ദമ്മാം ചേലേമ്പ്ര കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. ലോകം വിറച്ചു പോയ കോറോണ കാലഘട്ടത്തിലും പാലിയേറ്റീവിന്റെ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ സഹായഹസ്തവുമായി നിന്ന സുമനുസ്സുകളെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.

കൂട്ടായ്മ പ്രവർത്തകരായ മുനീർ ചെമ്പൻ , ഹുസൈൻ കുമ്മാളി, അബ്ദുറഹിമാൻ മങ്ങാട്ടയിൽ, ബാവ പാറയിൽ, അഷ്‌റഫ് ഒറ്റക്കണ്ടത്തിൽ, റാസിൽ ചുണ്ടക്കാടൻ, നാസർ കുടുക്കിൽ, കുട്ട്യാൻക പടിഞ്ഞാറ്റിൻപൈ, ആബിദ് ഒടയാലിൽ, ഹസ്സൈൻ, ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.