കുവൈറ്റ് സിറ്റി:സ്പന്ദനം കുവൈറ്റ് ആർട്‌സ് & കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടനാ കുടുംബാംഗങ്ങൾ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്പന്ദനം കുവൈറ്റ് പ്രസിഡന്റ് ബിജു ഭവൻസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രവാസി ലീഗൽസെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് ക്യാൻസർ രോഗിയായ പ്രവാസിക്ക് കൂട്ടുകാരിൽ നിന്നും സമാഹരിച്ച തുക അസോസിയേഷൻ പ്രസിഡന്റിന് കൈമാറുകയും പുതിയ ലോഗൊ പ്രകാശനം ചെയ്യുകയും ഈവർഷം SSLC ക്ക് Full A+ മാർക്ക് വാങ്ങി വിജയിച്ച കുട്ടിയുടെ രക്ഷകർത്താവിന് മെമോന്റോയും നൽകി ആദരിക്കുകയും ചെയ്തു.

പ്രവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. കൂടാതെ അസോസിയേഷൻ സെക്രട്ടറി സന്തോഷ്. ടി. എൻ , സുരേഷ്‌കുമാർ ആശംസയും ട്രഷറർ ബെറ്റിമാത്യൂ നന്ദിയും പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഷൈനി, മിനി, മോളി, മനോജ്, ശിവൻ, മിനി എന്നിവരും സന്നിഹരായിരുന്നു .കൂടാതെ വിഭവ സമൃദ്ധമായ ഓണ സദ്യ കിറ്റുകളും ചടങ്ങിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.