- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യുക്രൈനിലെ മലയാളികൾക്കായി കൾച്ചറൽ ഫോറം ഹെൽപ് ഡെസ്‌ക്
ദോഹ: റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെ പ്രതിസന്ധിയിൽ അകപ്പെട്ട മലയാളികൾക്ക് ബന്ധപ്പെടാനും നാട്ടിലെത്താനുള്ള സഹായം ഒരുക്കാനും പ്രവാസികൾക്കായി കൾച്ചറൽ ഫോറം ഹെൽപ്‌ഡെസ്‌ക് ആരംഭിച്ചു.ഖത്തറിൽ നിന്നുള്ള ധാരാളം പ്രവാസി മലയാളികളുടെ മക്കളടക്കം പഠനാവശ്യാർത്ഥവും മറ്റും യുക്രൈനിലുള്ള സാഹചര്യത്തിലാണ് കൾച്ചറൽ ഫോറം ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നത്.
തിരുവനന്തപുരത്തെ നോർക്ക യുക്രൈൻ ഹെൽപ്പ് ഡെസ്‌ക്,ഡൽഹിയിലെ കേരളാ ഹൗസ്,ജർമ്മനി , പോളണ്ട് , ഹംഗറി തുടങ്ങിയ യുക്രൈൻ അയൽ രാജ്യങ്ങളിലുള്ള പ്രവാസി വെൽഫെയർ പ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ വിവരങ്ങൾ നൽകാനാണ് ഹെൽപ്പ് ഡെസ്‌ക് വഴി ഉദ്ദേശിക്കുന്നതെന്നുംഈ ഹെൽപ് ഡെസ്‌ക് വഴി യുക്രൈനിലകപ്പെട്ടവരുടെ ഖത്തറിൽ നിന്നുള്ള നിരവധി രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും ആശങ്കകളകറ്റാനും സഹായം എത്തിക്കാനും കഴിയുമെന്ന് പ്രത്യാശിക്കുന്നതായി കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റും കമ്മ്യൂണിറ്റി സർവീസ് ഹെഡുമായ മുഹമ്മദ് കുഞ്ഞി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് +974 7020 7018,7777 4746 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.