- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകും; ചൊവ്വാഴ്ച മുതൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിക്കുന്നു
ഇന്ത്യൻ പ്രവാസികളുടെ തൊഴിൽ പ്രശ്‌നങ്ങൾ അറിയുവാനും പരിഹരിക്കാനുമായി ഹെൽപ് ഡെസ്‌ക് സേവനം ആരംഭിക്കുന്നു. ഇന്ത്യൻ വർക്കേർസ് റിസോർസ് സെന്റർ എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സേവനം ചൊവ്വാഴ്ച മുതലാണ് തുടങ്ങുക. അവധി ദിവസങ്ങളിലും റിസോഴ്‌സ് സെന്റർ പ്രവർത്തിക്കും. മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളുടെ സേവനങ്ങളും ഇവിടെ ലഭ്യമാവും. പ്രശ്‌ന പരിഹാരങ്ങൾക്കായി നേരിട്ടും ടെലിഫോൺ, ഇ-മെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയ മാർഗങ്ങളിലൂടെയും സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ തൊഴിൽ പ്രശ്നങ്ങൾ, മരണാന്തര രേഖകൾ ശരിയാക്കൽ തുടങ്ങിയ അടിയന്തിര സേവനങ്ങളും സെന്ററിലൂടെ ലഭ്യമാവും. പരാതികളിലും പ്രശ്‌നങ്ങളിലും സെന്റർ സ്വീകരിച്ച നടപടികൾ അറിയാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തൊഴിൽ രംഗത്തെ സ്വദേശിവൽക്കരണം ഇന്ത്യൻ പ്രവാസികളെ കാര്യമായി ബാധിക്കില്ലെന്നാണു നിലവിലെ വിലയിരുത്തൽ. കൂടാതെ രാജ്യത്തെ അനധികൃത താമസക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
ഇന്ത്യൻ പ്രവാസികളുടെ തൊഴിൽ പ്രശ്‌നങ്ങൾ അറിയുവാനും പരിഹരിക്കാനുമായി ഹെൽപ് ഡെസ്‌ക് സേവനം ആരംഭിക്കുന്നു. ഇന്ത്യൻ വർക്കേർസ് റിസോർസ് സെന്റർ എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സേവനം ചൊവ്വാഴ്ച മുതലാണ് തുടങ്ങുക.
അവധി ദിവസങ്ങളിലും റിസോഴ്‌സ് സെന്റർ പ്രവർത്തിക്കും. മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളുടെ സേവനങ്ങളും ഇവിടെ ലഭ്യമാവും. പ്രശ്‌ന പരിഹാരങ്ങൾക്കായി നേരിട്ടും ടെലിഫോൺ, ഇ-മെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയ മാർഗങ്ങളിലൂടെയും സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ തൊഴിൽ പ്രശ്നങ്ങൾ, മരണാന്തര രേഖകൾ ശരിയാക്കൽ തുടങ്ങിയ അടിയന്തിര സേവനങ്ങളും സെന്ററിലൂടെ ലഭ്യമാവും. പരാതികളിലും പ്രശ്‌നങ്ങളിലും സെന്റർ സ്വീകരിച്ച നടപടികൾ അറിയാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
തൊഴിൽ രംഗത്തെ സ്വദേശിവൽക്കരണം ഇന്ത്യൻ പ്രവാസികളെ കാര്യമായി ബാധിക്കില്ലെന്നാണു നിലവിലെ വിലയിരുത്തൽ. കൂടാതെ രാജ്യത്തെ അനധികൃത താമസക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.