- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ വനിതാ ഹെൽപ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി
ടെക്നോപാർക്ക് മെയിൻ ഗേറ്റിൽ വനിതാ ഹെൽപ് ഡെസ്‌ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ IPS ഇന്ന് വൈകുന്നേരം 5 മണിക്ക് ഉത്ഘാടനം ചെയ്തു. അതോടൊപ്പം ടെക്നോപാർക് മേഖലയിൽ പട്രോളിങ്ങിനായി ഒരു പുതിയ ജീപ്പും സ്പർജൻ കുമാർ IPS ഫ്‌ലാഗ് ഓഫ്‌ചെയ്തു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാർ എ ,സർക്കിൾ ഇൻസ്പെക്ടർ അജയകുമാർ , സബ് ഇൻസ്പെക്ടർ ദിപിൻ , ജീവനക്കാരുടെ സംഘടന ആയ പ്രതിധ്വനി യുടെ പ്രസിഡന്റ്വിനീത് ചന്ദ്രൻ , പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രതിധ്വനി വനിതഫോറം സെക്രട്ടറി മാഗി, സുജിത് ജസ്റ്റിൻ,മീര ടെക്നോപാർക്ക് സെക്യൂരിറ്റിഓഫീസർ ജൈനേന്ദ്രകുമാർ, ടി സി എസ് ഉദ്യോഗസ്ഥർ,നിരവധി വനിതാജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരികസംഘടന ആയ പ്രതിധ്വനിയുടെ വനിതാ ഫോറത്തിന്റെ ദീർഘ നാളത്തെആവശ്യമായിരുന്നു ഇന്ന് സഫലമായത്. ഒരു വനിതാ ഹെൽപ് ഡെസ്‌ക്കുംവനിതാ പൊലീസ് ഓഫീസറുടെ സേവനവും പ്രതിധ്വനി ദീർഘനാളായിഉന്നയിക്കുന്ന ആവശ്യങ്ങളാണ്. ഇൻഫോസിസിലെ പെൺകുട്ടി
ടെക്നോപാർക്ക് മെയിൻ ഗേറ്റിൽ വനിതാ ഹെൽപ് ഡെസ്‌ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ IPS ഇന്ന് വൈകുന്നേരം 5 മണിക്ക് ഉത്ഘാടനം ചെയ്തു. അതോടൊപ്പം ടെക്നോപാർക് മേഖലയിൽ പട്രോളിങ്ങിനായി ഒരു പുതിയ ജീപ്പും സ്പർജൻ കുമാർ IPS ഫ്‌ലാഗ് ഓഫ്‌ചെയ്തു.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാർ എ ,സർക്കിൾ ഇൻസ്പെക്ടർ അജയകുമാർ , സബ് ഇൻസ്പെക്ടർ ദിപിൻ , ജീവനക്കാരുടെ സംഘടന ആയ പ്രതിധ്വനി യുടെ പ്രസിഡന്റ്വിനീത് ചന്ദ്രൻ , പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രതിധ്വനി വനിതഫോറം സെക്രട്ടറി മാഗി, സുജിത് ജസ്റ്റിൻ,മീര ടെക്നോപാർക്ക് സെക്യൂരിറ്റിഓഫീസർ ജൈനേന്ദ്രകുമാർ, ടി സി എസ് ഉദ്യോഗസ്ഥർ,നിരവധി വനിതാജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരികസംഘടന ആയ പ്രതിധ്വനിയുടെ വനിതാ ഫോറത്തിന്റെ ദീർഘ നാളത്തെആവശ്യമായിരുന്നു ഇന്ന് സഫലമായത്. ഒരു വനിതാ ഹെൽപ് ഡെസ്‌ക്കുംവനിതാ പൊലീസ് ഓഫീസറുടെ സേവനവും പ്രതിധ്വനി ദീർഘനാളായിഉന്നയിക്കുന്ന ആവശ്യങ്ങളാണ്. ഇൻഫോസിസിലെ പെൺകുട്ടി രസീലയുടെമരണത്തെ തുടർന്ന് ടെക്നോപാർക്കിനകത്തു റാലി നടന്നപ്പോഴും അതിനെതുടർന്ന് പൊലീസ് സുരക്ഷ മീറ്റിങ് വിളിച്ചപ്പോഴും വനിതാ ഹെൽപ്‌ഡെസ്‌ക് എന്ന ആവശ്യം ശക്തമായിരുന്നു.
രണ്ടു വർഷം മുൻപ് ഒരു പൊലീസ് ഹെൽപ് ഡെസ്‌ക് തുടങ്ങിയെങ്കിലുംഒരു ബോർഡുപോലുമില്ലാതെ യാണ് ഇവിടെ പൊലീസ് ഹെൽപ് ഡെസ്‌ക്പ്രവർത്തിച്ചിരുന്നത്. ടെക്നോപാർക്ക് മെയിൻ ഗേറ്റിൽ വലതു വശത്തുള്ളകെട്ടിടത്തിലാണ് വനിതാ ഹെൽപ് ഡെസ്‌ക് തുടങ്ങിയത്. രാവിലെ 8 മുതൽവൈകുന്നേരം 8 വരെ രണ്ടു വനിതാ പൊലീസുകാർ ഇവിടെ ഉണ്ടാകും.വനിതാ ജീവനക്കാർക്ക് എന്തെങ്കിലും പരാതിയോ നിർദ്ദേശങ്ങളോ ഇവരെഏൽപ്പിക്കാവുന്നതാണ്. എല്ലാവരും കാണുന്ന രീതിയിൽ മെയിൻ ഗേറ്റിൽ വനിതാ പൊലീസ് ഹെൽപ് ഡെസ്‌കിന്റെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ടെക്നോപാർക്ക് മേഖലയിൽ പുരുഷ പൊലീസിന്റെബൈക്കിലും ജീപ്പിലുമുള്ള പട്രോളിങ്ങും ഉണ്ടാകും എന്ന് അസിസ്റ്റന്റ്കമ്മീഷണർ പ്രമോദ് കുമാർ അറിയിച്ചിട്ടുണ്ട് .
ടി സി എസ് കമ്പനി ആണ് വനിതാ ഹെൽപ് ഡെസ്‌കിന്റെ ക്യാബിൻസജ്ജീകരിച്ചു നൽകിയത്. വനിതാ ഹെൽപ് ഡെസ്‌ക് ആരംഭിച്ച പൊലീസ് ഡിപ്പാർട് മെന്റിനും സർക്കാരിനും ടെക്നോപാർക്ക് ജീവനക്കാർക്ക് വേണ്ടി പ്രതിധ്വനി നന്ദിരേഖപ്പെടുത്തി.