- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ചിത്രം പുറത്ത് വരുന്നതിന് മുൻപ് ഇത്രയും സഹായികളോ! വലിയ നടികൾ പോലും ഇത്രയും ഓവറാക്കില്ല; സ്വകാര്യ ചാനൽ പരിപാടിയിൽ നടി എത്തിയത് ഡ്രസ് ഉയർത്തിപ്പിടിക്കാൻ സഹായികളുമായി; കണ്ണിറുക്കൽ നായിക പ്രിയ വാര്യർക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല
കൊച്ചി:ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ പെൺകുട്ടിയാണു പ്രിയ വാര്യർ.സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം വിഐപി പവിലിയൺ പങ്കിടുന്നത് വരെ എത്തിച്ചിരുന്നു ഒറ്റ കണ്ണിറുക്കൽ വീഡിയോ. ഒമർ ലുലു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ആഡാർ ലവ് എന്ന ചിത്ത്രതിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയുടെ ജീവതം തന്നെ മാറ്റി മറിച്ചത്. പ്രിയക്ക് വൻ ആരാധക വൃന്ദംതന്നെ ഗാനം പുറത്ത് വന്നതോടെ നിലവിൽ വരികയും ചെയ്തു. എന്നാൽ ഒരു സിനിമ പോലും റിലീസ് ആകുന്നതിന് മുൻപ് തന്റെ ഡ്രസ് ഉയർത്തിപിടിക്കാൻ സഹായികളെ നിയമിച്ചുള്ള പ്രിയയുടെ നടപടി ഇപ്പോൾ ഏറെ വിമർശനങ്ങൾക്ക് വിധേയമാവുകയാണ്. ഒരു പ്രമുഖ ചാനലിലെ ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ പ്രിയ എത്തിയത് ഡ്രസ് ഉയർത്തി പിടിക്കാൻ സഹായികാളുമായാണ്. എന്നാൽ ആദ്യം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് ഉയർത്തി പിടിക്കാൻ അസിസ്റ്റന്റ്മാരെ കണ്ടതാണ ഇപ്പോൾ വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നത്.ഇതോടെ പ്രിയ വാര്യർക്കു പൊങ്കാലയുമായി പലരും എത്തി. അതിരൂക്ഷമായ രീതിയിൽ ഇതിനെ വിമർശിച്ച് പലര
കൊച്ചി:ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ പെൺകുട്ടിയാണു പ്രിയ വാര്യർ.സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം വിഐപി പവിലിയൺ പങ്കിടുന്നത് വരെ എത്തിച്ചിരുന്നു ഒറ്റ കണ്ണിറുക്കൽ വീഡിയോ. ഒമർ ലുലു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ആഡാർ ലവ് എന്ന ചിത്ത്രതിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയുടെ ജീവതം തന്നെ മാറ്റി മറിച്ചത്. പ്രിയക്ക് വൻ ആരാധക വൃന്ദംതന്നെ ഗാനം പുറത്ത് വന്നതോടെ നിലവിൽ വരികയും ചെയ്തു. എന്നാൽ ഒരു സിനിമ പോലും റിലീസ് ആകുന്നതിന് മുൻപ് തന്റെ ഡ്രസ് ഉയർത്തിപിടിക്കാൻ സഹായികളെ നിയമിച്ചുള്ള പ്രിയയുടെ നടപടി ഇപ്പോൾ ഏറെ വിമർശനങ്ങൾക്ക് വിധേയമാവുകയാണ്.
ഒരു പ്രമുഖ ചാനലിലെ ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ പ്രിയ എത്തിയത് ഡ്രസ് ഉയർത്തി പിടിക്കാൻ സഹായികാളുമായാണ്. എന്നാൽ ആദ്യം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് ഉയർത്തി പിടിക്കാൻ അസിസ്റ്റന്റ്മാരെ കണ്ടതാണ ഇപ്പോൾ വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നത്.ഇതോടെ പ്രിയ വാര്യർക്കു പൊങ്കാലയുമായി പലരും എത്തി. അതിരൂക്ഷമായ രീതിയിൽ ഇതിനെ വിമർശിച്ച് പലരും രംഗത്ത് എത്തി. ഒന്നു ഹിറ്റായതിന്റെ പേരിൽ ഇത്ര അഹങ്കരിക്കണോ എന്നു ചിലർ ചോദിക്കുന്നു.
ഇനി എന്തൊക്കെ കാണണം എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. 60 ലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിൽ പ്രിയ വാര്യറെ പിന്തുടരുന്നത്. തൊട്ടു പിന്നിലുള്ള ദുൽഖർ സൽമ്മാന്റെ ഫോളോവേഴ്സ് 22 ലക്ഷമാണ്. തൃശൂരുകാരിയായ പ്രിയ വാര്യർ ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. മഹാ നടികൾക്കില്ലാത്ത അത്ര പവറാണോ ഒരു ചിത്രം പോലും പുറത്ത് വരുന്നതിന് മുൻപ് നടിക്കെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.