- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം സമാഹരിച്ചത് പത്തര ലക്ഷം രൂപ; പെയിന്റ് തൊഴിലാളിയായ കണ്ണന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിക്കായി നാട് ഒന്നിച്ചപ്പോൾ രചിച്ചത് കനിവിന്റെ പുതുഗാഥ
എളനാട്:പഴയന്നൂർ പഞ്ചായത്തിലെ എളനാട് ഗ്രാമം കനിവിന്റെ പുതുഗാഥ രചിച്ചത് ബക്കറ്റ് വിപ്ലവത്തിലൂടെ.രണ്ടായിരത്തോളംപേർ നൂറ് സ്‌ക്വാഡുകളായി പിരിഞ്ഞ് പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലെ മുഴുവൻ വീടുകളിലും ബക്കറ്റുകളുമായി ഇറങ്ങിയപ്പോൾ അത് പുതിയ കാലത്തെ വേറിട്ട കാരുണ്യ പ്രവർത്തനമാവുക യായിരുന്നു.എളനാട് വാടാനാം കുന്നത്ത് പെയിന്റിങ് തൊഴിലാളിയായ കണ്ണന്റെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കു വേണ്ടിയാണ് ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടു കുറുശ്ശിയുടെയും എളനാട് ചികിത്സാ സഹായനിധിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുമനസ്സുകൾ ഒന്നിച്ചിറങ്ങിയത്. എല്ലാവിഭാഗം ജനങ്ങളും ഒരേ മനസ്സോടെ ബക്കറ്റ് പിരിവിനായി മുന്നിട്ടിറങ്ങിയത് ഗ്രാമവാസികളുടെ പരസ്പര സഹകരണവും ആത്മ ബന്ധവും ഊഷ്മളമാവുന്നതിനുംകൂടി ഉപകരിച്ചു.ആദ്യംവാർഡ് തല കമ്മിറ്റികൾ. വ്യവസ്ഥാപിതമായി സംവിധാനിച്ച നൂറ് സ്‌ക്വാഡുകൾ മുഖേനസമാഹരിച്ചത് പത്തര ലക്ഷം രൂപ.വ്യത്യസ്ത പാർട്ടികളിലും സംഘടനകളിലും പ്രവർത്തിക്കുന്ന രണ്ടായിരത്തോളം ആളുകൾ കേവലംആറു മണിക്കൂർ കൊണ്ട് മാത്രം സമാഹരിച്ചതാ
എളനാട്:പഴയന്നൂർ പഞ്ചായത്തിലെ എളനാട് ഗ്രാമം കനിവിന്റെ പുതുഗാഥ രചിച്ചത് ബക്കറ്റ് വിപ്ലവത്തിലൂടെ.രണ്ടായിരത്തോളംപേർ നൂറ് സ്‌ക്വാഡുകളായി പിരിഞ്ഞ് പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലെ മുഴുവൻ വീടുകളിലും ബക്കറ്റുകളുമായി ഇറങ്ങിയപ്പോൾ അത് പുതിയ കാലത്തെ വേറിട്ട കാരുണ്യ പ്രവർത്തനമാവുക യായിരുന്നു.എളനാട് വാടാനാം കുന്നത്ത് പെയിന്റിങ് തൊഴിലാളിയായ കണ്ണന്റെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കു വേണ്ടിയാണ് ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടു കുറുശ്ശിയുടെയും എളനാട് ചികിത്സാ സഹായനിധിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുമനസ്സുകൾ ഒന്നിച്ചിറങ്ങിയത്.
എല്ലാവിഭാഗം ജനങ്ങളും ഒരേ മനസ്സോടെ ബക്കറ്റ് പിരിവിനായി മുന്നിട്ടിറങ്ങിയത് ഗ്രാമവാസികളുടെ പരസ്പര സഹകരണവും ആത്മ ബന്ധവും ഊഷ്മളമാവുന്നതിനുംകൂടി ഉപകരിച്ചു.ആദ്യംവാർഡ് തല കമ്മിറ്റികൾ. വ്യവസ്ഥാപിതമായി സംവിധാനിച്ച നൂറ് സ്‌ക്വാഡുകൾ മുഖേനസമാഹരിച്ചത് പത്തര ലക്ഷം രൂപ.വ്യത്യസ്ത പാർട്ടികളിലും സംഘടനകളിലും പ്രവർത്തിക്കുന്ന രണ്ടായിരത്തോളം ആളുകൾ കേവലംആറു മണിക്കൂർ കൊണ്ട് മാത്രം സമാഹരിച്ചതാണ് ഇത്രയും വലിയ തുക. മുതിർന്നവരും കുട്ടികളും സ്ത്രീകളും ഓരോ വീട്ടിലും കയറിയിറങ്ങിയതോടെബക്കറ്റുകളിലേക്ക് കാരുണ്യം കവിഞ്ഞൊഴുകി .
കോട്ടയത്ത് നിന്നും ചിറ്റൂരിൽ നിന്നും കൊടുവായൂരിൽ നിന്നും പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ കൊടും വെയിലിനെ പോലും അവഗണിച്ച് കണ്ണനെന്ന വികാരം ഹൃദയത്തിലേറ്റി ഒരുദിനം കണ്ണനുവേണ്ടി മാറ്റിവെച്ചത് വിജയം കണ്ടു. എളനാട് എന്ന ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ കൂട്ടായ്മയ്ക്ക് പിന്നിൽ അണിനിരന്നു. ശക്തമായ പിൻതുണയുമായി ചേലക്കര എംഎൽഎ യു.ആർ.പ്രദീപ് ഈ കാരുണ്യകൂട്ടായ്മയ്ക്ക് കരുത്ത് പകർന്നു.ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കൊടുവായൂർ വില്ലേജ് ഓഫീസറുമായ ഇ.ബി.രമേശിന്റെ നേതൃത്വത്തിലാണ് എളനാട് ഗ്രാമത്തിൽകാരുണ്യ വിപ്ലവം നടന്നത്.
സ്വന്തം അവശതകൾ മറന്ന് വീൽ ചെയറിലിരുന്ന് കൊണ്ട് രണ്ട് തവണ എളനാട്ടിലെത്തി വീൽചെയർമോട്ടിവേറ്റർഗണേശ് കൈലാസും ഭാര്യ ശ്രീലേഖയും,മുൻ ദേശീയഅദ്ധ്യാപക അവാർഡ് ജേതാവ് രമണി ടീച്ചർ,എളനാട് ചികിത്സ സഹായനിധി പ്രവർത്തകർ,എന്നിവരാണ് കണ്ണന്റെയും കുടുംബത്തിന്റെയും രക്ഷക്കെത്തിയത്.വിവിധ സംഘടന നേതാക്കളും നാട്ടുകാരും ഈ ഉദ്യമത്തോടൊപ്പം സഹകരിച്ചു.
പെയിന്റിങ് തൊഴിലാളിയായിരുന്ന കണ്ണന് ഗുരുതര കരൾ രോഗം ബാധിച്ചതോടെ ജോലിക്കുപോലും പോകാൻ കഴിയാതെയാവുകയായിരുന്നു.ജേഷ്ഠൻ ശശിയാണ് കരൾപകുത്തു നൽകുന്നത്. ശസ്ത്രക്രിയക്കും മരുന്നിനുമായി മുപ്പത് ലക്ഷത്തോളം രൂപയാണ് ആവശ്യം. ഇതിലേക്ക് ആറു ലക്ഷത്തോളം രൂപ പെരിങ്ങോട്ടുകുർശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയിരുന്നു.ഇപ്പോൾ ജനകീയ സഹകരണത്തിൽ ബക്കറ്റ് പിരിവിലൂടെ ദയ സ്വരൂപിച്ച പത്തര ലക്ഷം രൂപകൂടി കണ്ണന്റെ കുടുംബത്തെ ഏൽപ്പിച്ചു.കണ്ണന്റെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ മെയ് ആദ്യവാരം നടത്തും. ഇനി ബാക്കി തുക കൂടി കണ്ടെത്തേണ്ടതുണ്ട്. കനിവ് വറ്റാത്തവർ ഇനിയുമുണ്ടാകുമെന്നാണ് ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും എളനാട് ചികിത്സസഹായ നിധിയുടെയും പ്രവർത്തകരുടെ പ്രതീക്ഷ.