ന്യൂ യോർക്ക് : ലോങ്ങ് ഐലൻഡ് ആസ്ഥാനമാക്കി ജീവ കാരുണ്യ പ്രവർത്തന രംഗത്ത്കഴിഞ്ഞ രണ്ടു ദശാബ്ദമായി നിസീമമായ സേവനമനുഷ്ഠിക്കുന്ന ഹെൽപ്പിങ് ഹാൻഡ്സ് ഓഫ്‌കേരള അതിന്റെ 22ാ മത് ചാരിറ്റി ഫണ്ട് റെയ്‌സിങ് ഡിന്നർ ന്യൂ യോർക്കിലെ ക്വീൻസ്ഹൈ സ്‌കൂളിൽ വച്ച് സംഘടിപ്പിച്ചു.

ന്യൂ യോർക്ക് സെയിന്റ് മേരീസ് സീറോ മലബാർ ഇടവക വികാരി റവ:ഫാദർ ജോൺ മേലേപ്പുറത്തിന്റെ പ്രാര്ഥനയോടു കൂടി ചടങ്ങുകൾ ആരംഭിച്ചു, അലക്‌സ് മണലിൽ, റോ്ആന്റണി,ഡെന്നിസ്,സോമി മാത്യു,റെയ്ന റോയ്,ഷേർലി സെബാസ്റ്റ്യൻ, ഷാർലറ്റ് ഷാജി,ലാലി കളപ്പുരക്കൽ എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ചു, ശേഷം പ്രസിഡന്റ് ഷൈനിമാത്യു വിശിഷ്ട അതിഥികളെ സദസ്സിനു പരിചയപ്പടുത്തുകയും എത്തിച്ചേർന്നഎല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

വിശിഷ്ട അതിഥി ആയി എത്തിച്ചേർന്നിരുന്ന പ്രമുഖ കോൺഗ്രസ് പ്രവർത്തകനും യൂത്ത്‌കോൺഗ്രസ്  നേതാവുമായ ചാണ്ടി ഉമ്മൻ ചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനംചെയ്തു.കർമഭുമിയും ജന്മഭുമിയും തമ്മിൽ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദൃഡമായ കണ്ണികൾ തീർക്കുവാൻ ഹെൽപ്പിങ് ഹാൻഡ്സ് ഓഫ് കേരളയ്ക്കു കഴിഞ്ഞു എന്ന്ചാണ്ടി ഉമ്മൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു,

റവ: ഫാദർ ജോൺ മേലേപ്പുറം റവ: ഫാദർ ജോസ് കണ്ടത്തിക്കുടി തുടങ്ങിയ വൈദികർസംഘടനയുടെ പ്രവർത്തകരെ അനുമോദിക്കുകയും പൂർവകാല പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ടും ആശംസാ പ്രസംഗങ്ങൾ നടത്തി, കേരളത്തിലെ പാവപ്പെട്ടവർക്ക് താങ്ങും തണലുംആയിത്തീരുവാൻ സംഘടനയ്ക്ക് ഇനിയും അനേകം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻകഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ക്ഷണിക്കപ്പെട്ട സദസ്സിന്റെയും വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ റവ:ഫാദർ ഡേവിഡ് ചിറമ്മൽ പ്രതിനിധാനം ചെയ്യുന്ന കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ സെന്ററുകളിലേക്ക് രണ്ടു ഡയാലിസിസ് മെഷീനുകൾ വാങ്ങുവാനായി 25000.00ഡോളറിന്റെ ചെക്ക് റവ: ഫാദർ ജോസ് കണ്ടത്തിക്കുടി റവ: ഫാദർ ഡേവിഡ് ചിറമ്മലിനുകൈമാറുവാനായി ചാണ്ടി ഉമ്മനെ ഏല്പിച്ചു,

തദവസരത്തിൽ ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാ ഉദാരമതികളെയും ചാരിറ്റി കോഡിനേറ്റർലാലി കളപ്പുരക്കൽ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്തു.ശേഷം ന്യൂ യോർക്കിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളായ നൂപുര ആർട്‌സ്, പ്രേമകലാലയസ്‌കൂൾ ഓഫ് ആർട്‌സ് എന്നിവയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ, പ്രമുഖസംഗീത അദ്ധ്യാപകൻ നിലമ്പൂർ കാർത്തികേയന്റെ സംഗീത വിദ്യാലയമായ പല്ലവി സ്‌കൂൾ ഓഫ്

മ്യൂസിക്കിൽ സംഗീതം അഭ്യസിക്കുന്ന കുട്ടികൾ അവതരിപ്പിച്ച ഗാനങ്ങൾ, സോഫിയമണലേൽ,അലക്‌സ് മണലേൽ, ജോഷി എന്നിവരുടെ ഗാനങ്ങൾ പരിപാടിക്ക് ഇമ്പമേകി.

ലാലി കളപ്പുരയ്ക്കലിന്റെ ശ്രുതിലയ ആർട്‌സ് ലെ കുട്ടികൾ അവതരിപ്പിച്ച
ഗാനങ്ങൾ,ജാസ്മിൻ നമ്പ്യാരുപറമ്പിൽ നേതൃത്വം നൽകിയ ഫ്യുഷൻ സോങ്സ് നോയൽ മണലേൽആലപിച്ച സാക്‌സോഫോൺ എന്നിവയും നിലവാരം പുലർത്തി. എംസിമാരായി മലയാളം ഐ പി ടി വിയുടെ ആഷികാ ഷായും സൂസൻ മാത്യുവും പരിപാടികൾ നിയന്ത്രിച്ചു, സുനിൽ ട്രൈസ്റ്റാർ യുണൈറ്റഡ് മീഡിയ,സോജി മീഡിയ, മാത്തച്ചൻ മഞ്ചേരിൽ ഫോട്ടോസ്എന്നിവരും പരിപാടിയുടെ ഭാഗമായി.

ഏലിയാമ്മ സിറിയക് നടത്തിയ നന്ദിപ്രസംഗത്തിൽ ഇ പുണ്യപ്രവർത്തിയിൽ പങ്കാളികളായഎല്ലാ നല്ല മനസുകൾക്കും എല്ലാ പ്രയോജകർക്കും ചടങ്ങിൽ പങ്കെടുത്ത എല്ലാ ദേശീയസംഘടനകളുടെ പ്രതിനിധികൾക്കും സാമൂഹിക സാംസ്‌കാരിക സംഘടനകൾക്കും ഹെൽപ്പിങ്ഹാൻഡ്സ് ഓഫ് കേരളയുടെ പേരിൽ നന്ദി പറഞ്ഞു,കൊട്ടീലിയൻ കാറ്ററിങ് ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടു കൂടി പരിപാടികൾക്ക്‌സമാപനമായി.