- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹെൽപിങ് ഹാൻഡ്‌സ് ഓഫ് കേരളയുടെ ഫണ്ട് റൈസിങ് പ്രോഗ്രാം ഡിസംബർ 5ന്
ന്യൂയോർക്ക് : ലോങ് ഐലന്റ് ആസ്ഥാനമായി കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനടയാണ് ഹെൽപിങ് ഹാൻഡ്‌സ് ഓഫ് കേരള. ഈ വർഷത്തെ ഫണ്ട് റൈസിങ് പ്രോഗ്രാം ഡിസംബർ അഞ്ചാം തിയതി രാവിലെ 11 മണി മുതൽ ക്വീൻസ് ഹൈസ്‌കൂൾ ഓഫ് ടീച്ചിങ് (ഗ്ലെൻ ഓക്‌സ് ഓഡിറ്റോറിയം) ത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പബ്ലിക്ക് മീറ്റിംഗിനുശേഷം നടക്കു
ന്യൂയോർക്ക് : ലോങ് ഐലന്റ് ആസ്ഥാനമായി കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനടയാണ് ഹെൽപിങ് ഹാൻഡ്‌സ് ഓഫ് കേരള. ഈ വർഷത്തെ ഫണ്ട് റൈസിങ് പ്രോഗ്രാം ഡിസംബർ അഞ്ചാം തിയതി രാവിലെ 11 മണി മുതൽ ക്വീൻസ് ഹൈസ്‌കൂൾ ഓഫ് ടീച്ചിങ് (ഗ്ലെൻ ഓക്‌സ് ഓഡിറ്റോറിയം) ത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
പബ്ലിക്ക് മീറ്റിംഗിനുശേഷം നടക്കുന്ന കൾച്ചറൽ പ്രോഗ്രാമിൽ പ്രശസ്‌ത നൃത്ത്യവിദ്യാലയങ്ങളായ നൂപുരാ ആർട്‌സ് ആൻഡ് മയൂര സ്‌കൂൾ ഓഫ് ആർട്‌സിലെ നടനകലയുടെ കുലപതിമാർ അവതരിപ്പിക്കുന്ന നൃത്തരംഗങ്ങൾ, ഹിസ് വോയിസിന്റെ സച്ചിൻ റോയ് നയിക്കുന്ന ഹെവൻലി ഇൻസ്‌പയേർഡ് സോങ് കൂടാതെ ഗസ്റ്റ് സിങ്ങേഴ്‌സിന്റെ ഇമ്പമാർന്ന ഗാനവീചികൾ എന്നിവ ഈ പ്രോഗ്രാമിന്റെ മാറ്റ് കൂടുമെന്ന് ഇതിന്റെ കോർഡിനേറ്റർ ലാലി കളപ്പുരയ്‌ക്കൽ അറിയിച്ചു.
നമ്മുടെ ജന്മനാട്ടിലെ നിരാലംബരും ആലംബഹീനരുമായ സഹജീവികളുടെ കണ്ണീരൊപ്പാൻ ഈ ജീവകാരുണ്യ സംഘടന നടത്തുന്ന ഫണ്ട് റൈസിങ് പ്രോഗ്രാം വിജയിപ്പിക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രസിഡന്റ് ജോസഫ് സി തോമസും മറ്റു ഭാരവാഹികളും അഭ്യർത്ഥിക്കുന്നു. ഈ സംഘടനയുമായി ചേർന്നു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പരുമായി ബന്ധപ്പെടുക:
ജോസഫ് സി തോമസ് (പ്രസിഡന്റ്) 5165466941, ഷൈനി മാത്യൂ (സെക്രട്ടറി) 5167396617, ഏബ്രഹാം ജോസഫ് (ട്രഷറർ) 7183437748, ലാലി കളപ്പുരയ്‌ക്കൽ (കോഓർഡിനേറ്റർ) 516 9317866. ഷൈനി മാത്യു അറിയിച്ചതാണിത്.



