- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹെൽപിങ് ഹാൻഡ്‌സ് ഓഫ് കേരളയുടെ ഫണ്ട് റെയ്സിങ് അഞ്ചിന്
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെൽപ്പിങ് ഹാൻഡ്‌സ് ഓഫ് കേരള ധനശേഖരണാർഥം വെറൈറ്റി എന്റർടെയ്ന്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.ഡിസംബർ അഞ്ചിനു (ശനി) രാവിലെ 11 മണി മുതൽ ഗ്ലെൻ ഓക്ക് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തി (Queens High School Auditorium,7420, Common Wealth Blvd, Bellerose N.Y 11426) ലാണ് പരിപാടി. ഹിസ് വോയ്‌സിന്റെ സച്ചിൻ റോയി നയിക്കുന്ന ഹ
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെൽപ്പിങ് ഹാൻഡ്‌സ് ഓഫ് കേരള ധനശേഖരണാർഥം വെറൈറ്റി എന്റർടെയ്ന്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ഡിസംബർ അഞ്ചിനു (ശനി) രാവിലെ 11 മണി മുതൽ ഗ്ലെൻ ഓക്ക് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തി (Queens High School Auditorium,7420, Common Wealth Blvd, Bellerose N.Y 11426) ലാണ് പരിപാടി. ഹിസ് വോയ്‌സിന്റെ സച്ചിൻ റോയി നയിക്കുന്ന ഹെവൻലി ഇൻസ്‌പെയർഡ് സോംഗ്‌സ് പരിപാടിയുടെ മുഖ്യാകർഷണതയാണ്. നൂപുര ആർട്‌സ് ന്യൂയോർക്ക്, മയൂര സ്‌കൂൾ ഓഫ് ആർട്‌സ് എന്നീ പ്രശസ്ത നൃത്യ വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്യങ്ങളും പരിപാടിക്ക് മാറ്റുകൂട്ടുമെന്ന് കോ-ഓർഡിനേറ്റർ ലാലി കളപ്പുരയ്ക്കൽ അറിയിച്ചു.
'ഐക്യം നമ്മുടെ ശക്തി, സഹായം നമ്മുടെ ധർമം' എന്ന മുദ്രാവാക്യവുമായി കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള അർഹതപ്പെട്ടവർക്കു സഹായം എത്തിച്ചുകൊടുക്കുന്ന സംഘടനയാണു ഹെൽപ്പിങ് ഹാൻഡ്‌സ് ഓഫ് കേരള.
ഉദാരമതികളായ വ്യക്തികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സ്‌പോൺസർഷിപ്പ് സംഘടനയ്ക്കു കരുത്തേകുന്നു. ജാതി മതഭേദമെന്യേ എല്ലാ സാമൂഹിക, സാംസ്‌കാരിക സംഘടനകളും അണിനിരക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.



