മാനിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വീസ പുതുക്കുന്‌പോൾ വൈദ്യപരിശോധന നിർബന്ധമാക്കുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകർച്ച വ്യാധികളിൽ നിന്ന് പൂർണ സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ നടപടി.

ഒമാനിൽ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർ ഇനി മുതൽ രണ്ടു വർഷം കൂടുമ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള മെഡിക്കൽ ഹെൽത്ത് സെന്ററുകളിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. നിലവിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് മാത്രമാണ് ഈ നിബന്ധന ബാധകമായിരുന്നത്. വീസ പുതുക്കന്‌പോഴായിരിക്കും വൈദ്യപരിശോധന നടത്തുക. പരിശോധനക്ക് പ്രത്യേകം ഫീസ് ചുമത്താൻ തീരുമാനമില്ല.

ബന്ധപ്പെട്ട തൊഴിലുടമയിൽനിന്നുള്ള പൂരിപ്പിച്ച ഫോറവുമായി സർക്കാർ ഹെൽത്ത് സെന്ററുകളിലത്തെി പരിശോധനക്ക് ഹാജരാവുകയാണ് വേണ്ടത്. രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്കും വൈദ്യപരിശോധനാ നടപടികൾ നിർബന്ധമാക്കണമെന്ന അഭിപ്രായവും ആരോഗ്യമേഖലയിൽനിന്ന് ഉയരുന്നുണ്ട്.