തിരുവനന്തപുരം:ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേകം സമിതിയെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ സമിതിയെ ആണ് നിയോഗിക്കുന്നത്. നടി ശാരദ,കെ.ബി വത്സല കുമാരി എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൊഴിലിടങ്ങളിൽ സിനിമാ മേഖലയിലെ വനിതകൾ ഏറെ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നതായി സർക്കാരിന് മുന്നിൽ പരാതി ലഭിച്ചിരുന്നു. ഇതിന് തുടർച്ചയെന്നോണം കൊച്ചിയിൽ നടി അക്രമിക്കപ്പെടുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ പഠിക്കാനായി പ്രത്യേകം സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ രൂപീകരിച്ച മലയാള സിനിമയിലെ വനിതാ കൂട്ടായ്മയാണ് പ്രശനങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്.

ഇത് മന്ത്രിസഭ ഗൗരവത്തോടെ എടുത്തു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിനെ തുർന്നാണ് ഇത്തരത്തിലൊരു വിഷയത്തിൽ ചർച്ച സജീവമായത്.