- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന 90% പേരും അടിസ്ഥാന യോഗ്യതയില്ലാത്തവർ; ആനവണ്ടിയെ കട്ടപ്പുറത്താക്കാൻ സ്വകാര്യ ബസ് മുതലാളിമാരും യൂണിയൻ നേതാക്കളും വീണ്ടും ഒരുമിച്ചു; മുങ്ങിതാഴുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ വന്ന രാജമാണിക്യത്തെ ചവിട്ടി പുറത്താക്കിയവരുടെ ഇടപെടലുകളിൽ ഡിജിപിക്കും മടുത്തു; എംഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിക്ക് ഹേമചന്ദ്രൻ ഐപിഎസ് കത്ത് നൽകി
തിരുവനന്തപുരം: ബസുകളുടെ പരിഷ്‌കരണം, അച്ചടക്കം, അന്തർ സംസ്ഥാന സർവ്വീസുകൾ ഏറ്റെടുക്കൽ, കെഎസ്ആർടിസ് ഏറ്റെടുത്ത സൂപ്പർ ക്ലാസ്സ് സർവ്വീസുകൾക്ക് സമാന്തരമായി സ്വകാര്യ ബസുകൾ നടത്തുന്ന സർവീസ് റദ്ദാക്കൽ നീക്കം എന്നിവയിലൂടെ പ്രശസ്തി നേടിയിരുന്നു കെ എസ് ആർ ടി സിയിൽ രാജമാണിക്യത്തിന്റെ പരിഷ്‌കാരങ്ങൾ. കെഎസ്ആർടിസിയെ ലാഭ വഴിയിലേക്കു കൊണ്ടുവരാനുള്ള വിപ്ലവ നീക്കങ്ങൾ നീക്കങ്ങൾ സ്വകാര്യ ബസ് മുതലാളിമാർക്കും കെഎസ്ആർടിസിയിൽ തൊഴിൽ ചെയ്യാതെ ശമ്പളം മേടിക്കുന്ന തൊഴിലാളി യൂണിയൻ നേതാക്കളുടെയും നിലനിൽപ്പിന് തന്നെ ഭീഷണിയാവുകയും ചെയ്തു. തുടർന്നുള്ള ഇരുകൂട്ടരുടെയും സംയുക്ത നീക്കങ്ങളായിരുന്നു രാജമാണിക്യത്തെ കെഎസ്ആർടിസിയുടെ തലപ്പത്ത് നിന്നും തന്നെ തെറിപ്പിച്ചത്. തുടർന്നെത്തിയ മുതിർന്ന ഐപിഎസുകാരനും ഡിജിപിയുമായ ഹേമചന്ദ്രനും കെ എസ് ആർ ടിസിയിലെ ഭരണം മടുത്തു. എംഡി സ്ഥാനത്ത് തന്ന് തന്നെ മാറ്റണമെന്ന് സർക്കാരിനോട് ഹേമചന്ദ്രൻ ആവശ്യപ്പെട്ടു കഴിഞ്ഞു. രാജമാണിക്യത്തിന്റെ ഭരണപരിഷ്‌കാരങ്ങൾക്കിടയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മനസിലാക്കി
തിരുവനന്തപുരം: ബസുകളുടെ പരിഷ്‌കരണം, അച്ചടക്കം, അന്തർ സംസ്ഥാന സർവ്വീസുകൾ ഏറ്റെടുക്കൽ, കെഎസ്ആർടിസ് ഏറ്റെടുത്ത സൂപ്പർ ക്ലാസ്സ് സർവ്വീസുകൾക്ക് സമാന്തരമായി സ്വകാര്യ ബസുകൾ നടത്തുന്ന സർവീസ് റദ്ദാക്കൽ നീക്കം എന്നിവയിലൂടെ പ്രശസ്തി നേടിയിരുന്നു കെ എസ് ആർ ടി സിയിൽ രാജമാണിക്യത്തിന്റെ പരിഷ്‌കാരങ്ങൾ. കെഎസ്ആർടിസിയെ ലാഭ വഴിയിലേക്കു കൊണ്ടുവരാനുള്ള വിപ്ലവ നീക്കങ്ങൾ നീക്കങ്ങൾ സ്വകാര്യ ബസ് മുതലാളിമാർക്കും കെഎസ്ആർടിസിയിൽ തൊഴിൽ ചെയ്യാതെ ശമ്പളം മേടിക്കുന്ന തൊഴിലാളി യൂണിയൻ നേതാക്കളുടെയും നിലനിൽപ്പിന് തന്നെ ഭീഷണിയാവുകയും ചെയ്തു. തുടർന്നുള്ള ഇരുകൂട്ടരുടെയും സംയുക്ത നീക്കങ്ങളായിരുന്നു രാജമാണിക്യത്തെ കെഎസ്ആർടിസിയുടെ തലപ്പത്ത് നിന്നും തന്നെ തെറിപ്പിച്ചത്. തുടർന്നെത്തിയ മുതിർന്ന ഐപിഎസുകാരനും ഡിജിപിയുമായ ഹേമചന്ദ്രനും കെ എസ് ആർ ടിസിയിലെ ഭരണം മടുത്തു. എംഡി സ്ഥാനത്ത് തന്ന് തന്നെ മാറ്റണമെന്ന് സർക്കാരിനോട് ഹേമചന്ദ്രൻ ആവശ്യപ്പെട്ടു കഴിഞ്ഞു.
രാജമാണിക്യത്തിന്റെ ഭരണപരിഷ്‌കാരങ്ങൾക്കിടയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്. കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭരണ വിഭാഗം ജീവനക്കാരിൽ 90% പേരും അടിസ്ഥാന യോഗ്യതയില്ല. ഇവർ ആശ്രിത നിയമനം എന്ന പിൻവാതിലിലൂടെ കെഎസ്ആർടിസിയിൽ കയറി പറ്റിയവരാണ്. ഇതിൽ ഭൂരിപക്ഷത്തിനും പ്രീഡിഗ്രിപോലും വിദ്യാഭ്യാസ യോഗ്യതയില്ല. ഇവരിൽ മിക്കവരും ജോലിക്കിടയിൽ മരണപ്പെട്ട ഡ്രൈവർമാരുടെയും കണ്ടക്ടറർമാരുടെയും മക്കളായിരുന്നു. ആശ്രിത നിയമനമനുസരിച്ച് 5% മാത്രമെ ഭരണവിഭാഗത്തിൽ നിയമിക്കാവൂ. ബാക്കിയുള്ളവരെക്കെ കണ്ടക്ടർമാരും ഡ്രൈവർമാരും മെക്കാനിക്കുകളും തൂപ്പുകാരുമായിട്ടാണ് നിയമിക്കേണ്ടത്. തൂപ്പുകാരെയോ കണ്ടക്ടർമാരെയും നിയമിക്കുന്നതിനു പകരം കാലാകാലങ്ങളിൽ രാഷ്ട്രീയ തൊഴിലാളി യൂണിയൻ സ്വാധീനത്തിലൂടെ ഇവരിൽ മിക്കവരും ഭരണ വിഭാഗത്തിൽ ജീവനക്കാരായി കയറിപ്പറ്റി.
കെഎസ്ആർടിസിയിൽ നിലവിലുള്ള 5 എക്‌സിക്യുട്ടീവ് ഡയറക്ടർമാർക്കും അടിസ്ഥാന വിദ്യാഭ്യസ യോഗ്യതയില്ലാത്തതിനാൽ അവരെ തൽ സ്ഥനങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. കഴിവുള്ളവരെ പുറത്തു നിന്നും കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് കെഎസ്ആർടിസിയിലെ എല്ലാ യൂണിറ്റുകളിലും ചീഫ് ഓഫീസിലും സോണൽ ഓഫീസുകളിലും താക്കോൽ സ്ഥാനങ്ങളിലിരിക്കുന്നതൊക്കെ ഇങ്ങനെ പിൻവാതിലിലൂടെ കയറിപ്പറ്റിയ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവരാണ്. കെഎസ്ആർടിസിയിലെ സൂപ്രണ്ടുമാരിൽ മിക്കവരും ഇത്തരത്തിൽ വീദ്യഭ്യാസ യോഗ്യത കുറഞ്ഞവരാണ്.
അടുത്ത ദിവസങ്ങളിൽ കെഎസ്ആർടിസിയിൽ 8 പേരെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓപീസർമാരായി സ്ഥാന കയറ്റം നൽകിയിരുന്നു. ആശ്രിത നിയമനത്തിലൂടെ വെറും പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ളവരാണ്. ഒരാൾ സ്പോർട്സ് കോട്ടായിൽ കയറിപ്പറ്റിയതും മറ്റൊരാൾ പ്രീഡിഗ്രിക്കാരിയും. സ്പോർട്സ് കോട്ടയിൽ കയറി അഡ്‌മിനിസ്‌ട്രേറ്രീവ് ഓഫീസറായി സ്ഥാന കയറ്റം നൽകിയ ജീവനക്കാരിക്കെതിരെ മൂവാറ്റുപുഴയിൽ നിരോധിച്ച 1000, 500 നോട്ടുകൾ അനധികൃതമായി മാറ്റി നൽകി എന്ന വിജിലൻസ് കേസും നിലനിൽക്കുന്നു. ഇത്തരത്തിൽ അനധികൃതമായി ജോലിക്ക് കയറിയവരാണ് ഇന്ന് കെഎസ് ആർടിയിയുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന മിക്കവരും.
പാലാ യൂണിറ്റിൽ ആകെയുള്ള 16 ഭരണ വിഭാഗം ജീവനക്കാരിൽ 15 പേരും ആശ്രിത നിയമനക്കാരാണ്. ഒരാൾ മാത്രമാണ് പിഎസ്‌സി വഴി വന്നത്. പിഎസ്‌സി വഴി വരുന്ന ജീവനക്കാർ ബിരുദാനന്തര ബിരുദവും മറ്റു ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഓരോ ഓഫീസിലും ആശ്രിത നിയമനത്തിലൂടെ കയറിപ്പറ്റിയ ഭരണ വിഭാഗം ജീനക്കാർക്ക് ഭൂരിപക്ഷമുള്ളതിനാൽ പിഎസ്‌സി വഴി വരുന്നവരെ ഓഫീസിൽ പീഡിപ്പിച്ച് രാജി വപ്പിക്കുക അല്ലെങ്കിൽ നിസാര കാരണങ്ങളാൽ സസ്‌പെൻഡ് ചെയ്യുക എന്നതാണ് പതിവ്. മിക്കയിടത്തും പിഎസ്‌സി വഴി കെഎസ്ആർടിസിയിൽ എത്തിവരൊക്കെ മറ്റു ജോലി കണ്ടെത്തി സ്വയം പിന്മാറി. അങ്ങനെ കെഎസ്ആർടിസിയിലെ ഭരണ വിഭാഗം ആശ്രിത ജീവന നിയമനക്കാരുടെ നിയന്ത്രണത്തിലായി. പ്രീഡിഗ്രി വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് കെഎസ്ആർടിസിയുടെ യൂണിറ്റുകളിലെ ഭരണ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. മിക്ക സൂപ്രണ്ടുമാരും പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർ മാത്രം.
കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതിന്റെ അടിസ്ഥാന കാരണം നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലാതെ പിഎസ്‌സി നിയമിക്കാത്ത ഈ ആശ്രിത നിയമക്കാരാണെന്നു കണ്ടെത്തിയ രാജമാണിക്യം ബദൽ സംവിധാനങ്ങളെപ്പറ്റി നിയമോപദേശം വരെ തേടിയിരുന്നു. നിലവിലുള്ള ആശ്രിത നിയമനത്തിലും തൊഴിൽ തർക്ക നിയമനത്തിലും ഇത്തരം ആശ്രിതനിയമന ജീവനക്കാരെ അവരുടെ സീനിയോരിറ്റി നിലനിൽത്തി തന്നെ കണ്ടക്ടർമാരും മറ്റു വിഭാഗം ജീനക്കാരുമായി മാറ്റി നിയമിക്കാമെന്നും കെഎസ്ആർടിസി യൂണിറ്റ് ഓഫീസുകൾ പൂർണ്ണമായി കലക്ട്ടറൈസ് ചെയ്ത് ഭരണ വിഭാഗം ജീവനക്കാരുടെ എണ്ണം പത്തിലൊന്നായി കുറക്കാമെന്നും രാജമാണിക്യം കണ്ടെത്തിയിരുന്നു.
ഏകദേശം 2000 പേരെ കണ്ടക്ടർമാരായി മാറ്റി നിയമിക്കാമെന്നും നിലവിൽ ആയി ജോലി ചെയ്യുന്ന 200 താൽക്കാലിത കണ്ടക്ടർമാരെ ഒഴിവാക്കണമെന്നും ആയിരുന്നു ഉന്നതതല തീരുമാനം. ഇതിൽ ഭൂരിപക്ഷം ആശ്രിത നിയമനവും നടത്തിയത് ഭരണ വിഭാഗം ജീവനക്കാരും കെഎസ്ആർടിസിയുടെ വിവിധ തൊഴിലാളി യൂണിയനുകളുടെ പ്രാദേശിക ജില്ലാതല സംസ്ഥാന തല നേതാക്കളാണ്. ആശ്രിത നിയമിത ഭരണ വിഭാഗം ജീവനക്കാരായ തൊഴിലാളി യൂണിയൻ നേതാക്കളായിരുന്നു രാജമാണിക്യത്തെ കെഎസ്ആർടിസിയിൽ നിന്നും പടിയിറക്കിയത്. പകരം വന്ന ഹേമചന്ദ്രൻ കെഎസ്ആർടിസി എംഡി സ്ഥാനം ഒഴിയാൻ ചീഫ്‌സെക്രട്ടറിക്കും മുഖ്യ മന്ത്രിക്കും കത്തു നൽകി കഴിഞ്ഞു. കേരളത്തിലെ ഏറ്റവും ജൂണിയറായ ഐപിഎസ് ഉദ്യോഗസ്ഥരിൽ ആരും കെഎസ്ആർടിസിയടെ ഉത്തവിദിത്വം ഏറ്റെടുക്കാൻ തയ്യാറല്ല.
കെഎസ്ആർടിസിയിൽ ആകെയുള്ള 35379 സ്ഥിരം ജീവനക്കാരിൽ ഭരണ വിഭാഗം ഒഴിച്ചുള്ള ഭൂരിപക്ഷവും രാജമാണിക്യം തന്നെ തിരിച്ചു വരണമെന്നു ചിന്തിക്കുന്നവരാണ്. ഡ്യൂട്ടി വെട്ടിക്കുറച്ചതു സ്ഥാപനത്തിന്റെ നിലനിൽപ്പിനായി ചെയ്തതാണെന്നും കെഎസ്ആർടിസിയിലെ ജീവനക്കാർ ശക്തമായ തീരുമാനമെടുക്കാൻ കഴിവുള്ളവരെ തടയുകയാണ് ഗതാഗതത്തിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയെന്നും ആക്ഷേപമുണ്ട്. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ കെ എസ് ആർ ടി സിയുടെ ഓട്ടം തന്നെ നിലയ്ക്കും.