- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമമാലിനിയെ ഇനി ട്രോളാനാകില്ല; ട്വിറ്ററിൽ ഇനി രാഷ്ട്രീയം പറയാനില്ലെന്നു ബിജെപി എംപി; തന്നെ ആരും എംപിയുടെ ചുമതല പഠിപ്പിക്കേണ്ടെന്നും ഹേമമാലിനി
ന്യൂഡൽഹി: ട്രോൾ എന്ന വാക്കിനെ ഭയക്കാതെ നിവൃത്തി ഇല്ല സെലിബ്രിറ്റികൾക്ക്. രാഷ്ട്രീയക്കാരായാലും സിനിമാക്കാരായാലും കായികതാരങ്ങളായലും ഒക്കെ ശരി പൊതു സമൂഹത്തിലോ നവ മാദ്ധ്യമങ്ങളിലൂടെയോ ഒക്കെ എന്തെങ്കിലുമൊക്കെ അബദ്ധം പറഞ്ഞുപോയാലോ ഒക്കെ ട്രോളന്മാർ പൊങ്കാലയിടും എന്ന ഭയമാണ് ഏതൊരു സെലിബ്രിറ്റിക്കും. വിവാദങ്ങൾ ഉണ്ടാകുന്ന പ്രസ്ഥാവനനടത്തിയാൽ നിയമനടപടിയെക്കാളും ഭയപ്പെടുന്നതും ഇതേ ട്രോളുകളെ തന്നെ. എന്തായാലും കഴിഞ്ഞ ദിവസം പ്രശസ്ത ചലച്ചിത്ര താരവും ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗവുമായ ഹേമമാലിനിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. നവമാദ്ധ്യമങ്ങളിലൂടെ ഇനിമുതൽ രാഷ്ട്രീയം മിണ്ടില്ലെന്ന് ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമമാലിനി. ഉത്തർപ്രദേശിലെ തന്റെ മണ്ഡലത്തിൽ സംഘർഷമുണ്ടായ സമയത്ത് ട്വിറ്ററിൽ സിനിമാ ഷൂട്ടിങ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ഹേമമാലിനിയുടെ നടപടി വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം. കലാകാരിയെന്ന നിലയിൽ മാത്രമേ
ന്യൂഡൽഹി: ട്രോൾ എന്ന വാക്കിനെ ഭയക്കാതെ നിവൃത്തി ഇല്ല സെലിബ്രിറ്റികൾക്ക്. രാഷ്ട്രീയക്കാരായാലും സിനിമാക്കാരായാലും കായികതാരങ്ങളായലും ഒക്കെ ശരി പൊതു സമൂഹത്തിലോ നവ മാദ്ധ്യമങ്ങളിലൂടെയോ ഒക്കെ എന്തെങ്കിലുമൊക്കെ അബദ്ധം പറഞ്ഞുപോയാലോ ഒക്കെ ട്രോളന്മാർ പൊങ്കാലയിടും എന്ന ഭയമാണ് ഏതൊരു സെലിബ്രിറ്റിക്കും.
വിവാദങ്ങൾ ഉണ്ടാകുന്ന പ്രസ്ഥാവനനടത്തിയാൽ നിയമനടപടിയെക്കാളും ഭയപ്പെടുന്നതും ഇതേ ട്രോളുകളെ തന്നെ. എന്തായാലും കഴിഞ്ഞ ദിവസം പ്രശസ്ത ചലച്ചിത്ര താരവും ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗവുമായ ഹേമമാലിനിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
നവമാദ്ധ്യമങ്ങളിലൂടെ ഇനിമുതൽ രാഷ്ട്രീയം മിണ്ടില്ലെന്ന് ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമമാലിനി. ഉത്തർപ്രദേശിലെ തന്റെ മണ്ഡലത്തിൽ സംഘർഷമുണ്ടായ സമയത്ത് ട്വിറ്ററിൽ സിനിമാ ഷൂട്ടിങ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ഹേമമാലിനിയുടെ നടപടി വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം. കലാകാരിയെന്ന നിലയിൽ മാത്രമേ നവമാദ്ധ്യമങ്ങളിലൂടെ ഇടപെടുകയുള്ളൂ എന്ന് ഹേമമാലിനി ട്വീറ്റിൽ പറഞ്ഞു.താൻ ഒരു കലാകാരിയാണെന്നും എന്നും അങ്ങനെ തുടരുമെന്നും അവർ ട്വീറ്റിൽ പറഞ്ഞു.
ഹേമാമാലിനിയുടെ ട്വീറ്റുകളുടെ ഉള്ളടക്കം
ഒരു എംപി എന്ന നിലയിൽ എന്നും ആത്മാർഥമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളു. അത് ഇനിയും അങ്ങനെ തന്നെ തുടരും. എന്റെ ആരാധകർക്ക് വേണ്ടിയാണ് ഞാൻ ട്വിറ്റർ ഉപയോഗിക്കുന്നത്. രാഷ്ട്രീയമൊഴികെയുള്ള കാര്യങ്ങളായിരിക്കും ഇതിലൂടെ പങ്കുവെയ്ക്കുക. ഒരുപാട് ആലോചിച്ചശേഷമാണ് താൻ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അവർ പറയുന്നു. തന്റെ പുതിയ ചിത്രമായ ഷിംല മിർച്ചിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നും എല്ലാവർക്കും ഇഷ്ടപെടുന്ന ചിത്രമായിരിക്കുമെന്നും അവർ വ്യക്തമാക്കുന്നു.







