റാഞ്ചി: ജാർഖണ്ഡ് മുന്മുഖ്യമന്ത്രി ഹേമന്ത് സോറൻ ബാർഹേറ്റ് മണ്ഡലത്തിൽ നിന്നു വിജയിച്ചു. 2967 വോട്ടിനാണ് സോറന്റെ ജയം. രണ്ടു മണ്ഡലങ്ങളിൽ നിന്നാണ് ഹേമന്ത് സോറൻ ജനവിധി തേടിയത്. ധുംക മണ്ഡലത്തിൽ സോറൻ പിന്നിലാണ്. ധൻബാദിൽ ബിജെപിയുടെ രാജ് സിൻഹ 15,708 വോട്ടിന് ജയിച്ചു.