- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഈജിപ്തിൽ നിന്നം ഇറക്കുമതി ചെയ്ത സ്‌ട്രോബറിയിൽ നിന്നും ഹെപ്പറ്റൈറ്റീസ് എ ബാധ; ആറു സംസ്ഥാനങ്ങളിലായി 55 പേർക്ക് രോഗം സ്ഥിരീകരിച്ചു
വാഷിങ്ടൺ: ഈജിപ്തിൽ നിന്നു ഇറക്കുമതി ചെയ്ത സ്‌ട്രോബറിയിൽ നിന്നും ഹെപ്പറ്റൈറ്റീസ് എ ബാധിച്ചതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ. ഇറക്കുമതി ചെയ്ത സ്‌ട്രോബറി കഴിച്ച് വിർജീനിയയിൽ 44 പേർക്കും മേരിലാൻഡിലും വെസ്റ്റ് വെർജീനിയയിൽ നാലു പേർക്കു വീതവും നോർത്ത് കരോളിന, ഒറിഗോൺ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഹെപ്പറ്റൈറ്റീസ് എ ബാധ കണ്ടെത്തിയിട്ടുള്ളത്. കരളിനെ ബാധിക്കുന്ന വൈറൽ ഇൻഫെക്ഷനാണ് ഹെപ്പറ്റൈറ്റീസ് എ. രോഗം ബാധിച്ച് 15 മുതൽ 50 ദിവസം വരെ രോഗലക്ഷണങ്ങൾ കാട്ടാത്തതിനാൽ എത്ര പേർക്ക് രോഗം ബാധിച്ചുവെന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കുന്നില്ലെന്ന് സിഡിസി വക്താവ് വെളിപ്പെടുത്തി. വെർജീനിയയിൽ രോഗം പിടിപെട്ട പകുതിയോളം പേരെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുകയാണ്. 15 വയസുമുതൽ 68 വയസുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇറക്കുമതി ചെയ്ത ബെറികളിൽ നിന്നാണ് രോഗബാധയുണ്ടായതെന്ന് വെർജീനിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തും വ്യക്തമാക്കി. രോഗബാധിതരായിട്ടുള്ളവരിൽ ഭൂരിഭാഗം പേരും വെർജീനിയയ്ക്കും സമീപ സംസ്ഥാനങ്ങളിലുമുള
വാഷിങ്ടൺ: ഈജിപ്തിൽ നിന്നു ഇറക്കുമതി ചെയ്ത സ്‌ട്രോബറിയിൽ നിന്നും ഹെപ്പറ്റൈറ്റീസ് എ ബാധിച്ചതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ. ഇറക്കുമതി ചെയ്ത സ്‌ട്രോബറി കഴിച്ച് വിർജീനിയയിൽ 44 പേർക്കും മേരിലാൻഡിലും വെസ്റ്റ് വെർജീനിയയിൽ നാലു പേർക്കു വീതവും നോർത്ത് കരോളിന, ഒറിഗോൺ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഹെപ്പറ്റൈറ്റീസ് എ ബാധ കണ്ടെത്തിയിട്ടുള്ളത്.
കരളിനെ ബാധിക്കുന്ന വൈറൽ ഇൻഫെക്ഷനാണ് ഹെപ്പറ്റൈറ്റീസ് എ. രോഗം ബാധിച്ച് 15 മുതൽ 50 ദിവസം വരെ രോഗലക്ഷണങ്ങൾ കാട്ടാത്തതിനാൽ എത്ര പേർക്ക് രോഗം ബാധിച്ചുവെന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കുന്നില്ലെന്ന് സിഡിസി വക്താവ് വെളിപ്പെടുത്തി. വെർജീനിയയിൽ രോഗം പിടിപെട്ട പകുതിയോളം പേരെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുകയാണ്. 15 വയസുമുതൽ 68 വയസുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
ഇറക്കുമതി ചെയ്ത ബെറികളിൽ നിന്നാണ് രോഗബാധയുണ്ടായതെന്ന് വെർജീനിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തും വ്യക്തമാക്കി. രോഗബാധിതരായിട്ടുള്ളവരിൽ ഭൂരിഭാഗം പേരും വെർജീനിയയ്ക്കും സമീപ സംസ്ഥാനങ്ങളിലുമുള്ള കഫേകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും സ്‌ട്രോബറി സ്മൂത്തീസ് കഴിച്ചതായി റിപ്പോർട്ടുണ്ട്. രോഗം പിടിപെട്ട ഒറിഗോൺ സ്വദേശി വെർജീനിയയിലേക്ക് യാത്ര ചെയ്തിരുന്നു.
എല്ലാ വർഷവും 1700 മുതൽ 2800 വരെയുള്ള ഹെപ്പറ്റൈറ്റീസ് എ രോഗ ബാധ യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട് എ്ന്ന് സിഡിസി വൃത്തങ്ങൾ അറിയിച്ചു. ഒരു വ്യക്തിയിൽ നിന്നും അടുത്ത വ്യക്തിയിലേക്ക് രോഗം പിടിപെടുന്നത് വളരെ വേഗത്തിലാണ്. മഞ്ഞപ്പിത്തമാണ് പൊതുവേ ഹെപ്പറ്റൈറ്റീസ് എ രോഗത്തിന്റെ ലക്ഷമാണ് വിലയിരുത്തുന്നത്. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഛർദി, മനംപിരട്ടൽ, വയറുവേദന തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ.