- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനികപരിശീലനത്തിനിടെ പാരച്യൂട്ടിൽ പറന്ന യുവതി രക്ഷപെട്ടത് അദ്ഭുതകരമായി; താഴെയിറങ്ങുന്നതിനിടെ കുരുങ്ങിയത് ഹൈവോൾട്ടേജ് ലൈനിൽ; വീഡിയോ കാണാം
കൊളംബോ; സൈനികപരിശീലനത്തിന്റെ ഭാഗമായി പാരച്യൂട്ടിൽ പറന്ന ശ്രീലങ്കൻ യുവതി മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പാരച്യൂട്ടിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് യുവതി ഹൈവോൾട്ടേജ് ലൈനിൽ കുരുങ്ങിപ്പോയത്. പാരച്യൂട്ട് ലൈനിൽ കുടുങ്ങിയതോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തു. പാരച്യൂട്ടിൽ കുടുങ്ങിപ്പോയ യുവതിക്ക് ഈ സമയം ഷോക്കടിച്ചെങ്കിലും സമചിത്തത കൈവിടാതെ ഇവർ കുരുക്കിൽ നിന്ന് നൂഴ്ന്നിറങ്ങി. നിലത്തു വീണ ഇവരെ ഉടൻ തന്നെ സൈനികർ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പൊള്ളലേറ്റതൊഴിച്ചാൽ മറ്റു കാര്യമായ പരിക്കൊന്നും യുവതിക്കുണ്ടായിട്ടില്ല. അപകടത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഒരു പ്രദേശവാസി തന്റെ ഫോണിൽ പകർത്തിയിട്ടുണ്ട്.
കൊളംബോ; സൈനികപരിശീലനത്തിന്റെ ഭാഗമായി പാരച്യൂട്ടിൽ പറന്ന ശ്രീലങ്കൻ യുവതി മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
പാരച്യൂട്ടിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് യുവതി ഹൈവോൾട്ടേജ് ലൈനിൽ കുരുങ്ങിപ്പോയത്. പാരച്യൂട്ട് ലൈനിൽ കുടുങ്ങിയതോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തു.
പാരച്യൂട്ടിൽ കുടുങ്ങിപ്പോയ യുവതിക്ക് ഈ സമയം ഷോക്കടിച്ചെങ്കിലും സമചിത്തത കൈവിടാതെ ഇവർ കുരുക്കിൽ നിന്ന് നൂഴ്ന്നിറങ്ങി.
നിലത്തു വീണ ഇവരെ ഉടൻ തന്നെ സൈനികർ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പൊള്ളലേറ്റതൊഴിച്ചാൽ മറ്റു കാര്യമായ പരിക്കൊന്നും യുവതിക്കുണ്ടായിട്ടില്ല. അപകടത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഒരു പ്രദേശവാസി തന്റെ ഫോണിൽ പകർത്തിയിട്ടുണ്ട്.
Next Story