- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ണൂറു ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ; ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാൻ ശ്രമിച്ചതെന്ന് പൊലീസ്
പെരുമ്പാവൂർ: തൊണ്ണൂറ് ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ നിജൂരിയ സ്വദേശി ഖെയ്‌റൂൾ ഇസ്ലാം (26) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് ഖെയ്‌റൂൾ ഇസ്ലാം താമസിക്കുന്ന അല്ലപ്രയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്.
ഏഴു പായ്ക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇവ വിൽപ്പനയ്ക്കായ് നിറയ്ക്കാൻ ഉപയോഗിക്കുന്ന 20 പായ്കറ്റ് ചെറിയ ഡപ്പികളും പിടികൂടി. അതിഥി തൊഴിലാളികളുടെ ഇടയിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. രണ്ട് ദിവസം മുമ്പാണ് ഇയാൾ ആസാമിൽ നിന്ന് പെരുമ്പാവൂരിൽ എത്തിയത്. ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ്‌ഐ മാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൺ, എഎസ്ഐ ദിലീപ്, എസ്.സി.പി.ഒ അഷ്‌റഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
മറുനാടന് മലയാളി ലേഖകന്.