വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സിനിമാ രംഗത്തെത്തിയ തമന്ന ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് മുന്നിൽ വഴങ്ങി അഭിനയം നിർത്തുന്നുവെന്ന് റിപ്പോർട്ട്. 2017ൽ പൂർണമായും അഭിനയ ജീവിതത്തോട് വിട പറയാനാണ് നടിയുടെ തീരുമാനം. രണ്ട് ചിത്രങ്ങൾക്കാണ് തമന്ന ഇപ്പോൾ കരാറായിരിക്കുന്നത്. ഈ ചിത്രങ്ങൾ കൂടി പൂർത്തിയാക്കിയാൽ അവർ അഭിനയം നിർത്തും.

സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗമായ തമന്ന വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് സിനിമയിൽ എത്തിയത്. ഇപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവർ അഭിനയം നിർത്തുന്നതെന്നാണ് വാർത്തകൾ പരക്കുന്നത്.

മാത്രമല്ല ബന്ധു കൂടിയായ കമ്പ്യുട്ടർ എഞ്ചിനീയറുമായി നടിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. വിവാഹ ശേഷം അഭിനയിക്കണ്ടന്നാണ് നടിയുടെ ഭാവി വരന്റെയും വീട്ടുകാരുടെയും നിർദ്ദേശം.

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിലൂടെ പ്രശസ്തിയുടെ നെറുകയിൽ എത്തിനില്ക്കുകയായിരുന്നു നടിയിപ്പോൾ. ബാഹുബലിയുടെ രണ്ടാംഭാഗം ഉൾപ്പെടെ വമ്പൻ സിനിമകളിൽ ആണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.