- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പ് അവസാനിച്ചു'; ദുൽഖറിന്റെ 'ഹേ സിനാമിക' അടുത്ത വർഷം എത്തും; റിലീസ് പ്രഖ്യാപിച്ചു
ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനാവുന്ന തമിഴ് സിനിമ 'ഹേ സിനാമിക'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുൽഖർ പങ്കുവച്ചിട്ടുണ്ട്.
''കാത്തിരിപ്പ് അവസാനിച്ചു. സൂപ്പർ കളർഫുൾ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു എന്ന് കുറിച്ചാണ് ദുൽഖർ റിലീസ് അറിയിച്ചത്. യാസൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. അദിതി റാവുവും കാജൾ അഗർവാളുമാണ് നായികമാർ.
കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രത്തിനു ശേഷം ദുൽഖർ സൽമാൻ നായകനാവുന്ന തമിഴ് സിനിമയാണ് 'ഹേ സിനാമിക'.
Next Story