നിവിൻ പോളിയെ ആശംസിച്ച് പൃഥ്വിരാജ്. ഹേ ജൂഡിലെ അഭിനയത്തിനാണ് നിവിൻ പോളി പൃഥ്വിയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചത്. പൃഥ്വിക്ക് നന്ദി പറഞ്ഞ് നിവിനും റീ ട്വീറ്റ് ചെയ്തു.

'നിവിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ജൂഡ്, വളരെ അനായാസമായി ജൂഡിനെ അവതരിപ്പിച്ച രീതിയും ഏറെ ഇഷ്ടപ്പെട്ടു.' എന്ന് പൃഥ്വി കുറിച്ചു. ഇതിന് മറുപടിയുമായി നിവിനും എത്തി. 'താങ്ക്യൂ ഡിയർ, നിങ്ങൾക്കായി ജൂഡിന്റെ പുതിയ ടീസറും പങ്കുവെയ്ക്കുന്നു' എന്നായിരുന്നു ട്വീറ്റ്.

കഴിഞ്ഞയാഴ്ച തീയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. തൃഷ ആദ്യമായി മലയാളത്തിലെത്തിയ ചിത്രമെന്ന പ്രത്യേകതയും ജൂഡിനുണ്ട്.

ശ്യാമപ്രസാദ് ചിത്രം 'ഇവിടെ'യിലൂടെ് പൃഥ്വിരാജും നിവിൻ പോളിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. രണ്ടു പേരും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.