നിവിൻ പോളി - തൃഷ ചിത്രം 'ഹേയ് ജൂഡ്'ലെ ആദ്യ സോംഗ് ടീസർ റിലീസ് ചെയ്തു. 'യെലാ ലാ ലാ' എന്നു തുടങ്ങുന്ന ഗാനത്തിന് വൻ സ്വീകര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് ഗാനം കേട്ടത്.

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഗാനം പുറത്ത് വിട്ടത്.. 'യെലാ ലാ ലാ' എന്ന ഈ ഗാനം ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്നു. മാധവ് നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശ്യാമപ്രസാദ് സംവിധാനം നിർവഹിച്ച 'ഹേയ് ജൂഡ്' തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോൻ, അജു വർഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനിയിച്ചിട്ടുണ്ട്. ശ്യാമപ്രസാദിനൊപ്പം പല സിനിമകൾക്കുമായി സംഗീതം നൽകിയ നാല് സംഗീത സംവിധായകർ 'ഹേ ജൂഡ്'ൽ ഒരുമിക്കുന്നു. ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ഗോപി സുന്ദർ, രാഹുൽ രാജ്, എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിർമ്മൽ സഹദേവും ജോർജ് കാനാട്ടും ചേർന്നാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച 'ഹേയ് ജൂഡ്' ഫെബ്രുവരി 2ന് തീയേറ്ററുകളിൽ എത്തും. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.