- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേ ജൂഡിലെ പുതിയ ഗാനമെത്തി; ഹേ ഡോണ്ട് വറി ജൂഡ് എന്ന് തുടങ്ങുന്ന പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു; ചിത്രത്തിനും തീയറ്ററുകളിൽ മികച്ച പ്രതികരണം
കൊച്ചി: നിവിൻ പോളിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയിരുന്ന ഹേ ജൂഡ് മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി തിയറ്ററുകളിൽ തുടരുകയാണ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു മ്യൂസിക്കൽ കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹേ ഡോണ്ട് വറി ജൂഡ്' എന്നു തുടങ്ങുന്ന ഗാനം യൂട്യൂബിൽ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് രാഹുൽരാജ് സംഗീതം നൽകിയിരിക്കുന്നു. രാഹുൽ രാജും കാവ്യ അജിതും ചേർന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തിന്റെ വിജയഘോഷം കഴിഞ്ഞ ദിവസം കൊച്ചി പി.വി.ആർ'ൽ നടന്നിരുന്നു. നിവിനും,ശ്യാമപ്രസാദും ഉൾപ്പെടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കൊച്ചി: നിവിൻ പോളിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയിരുന്ന ഹേ ജൂഡ് മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി തിയറ്ററുകളിൽ തുടരുകയാണ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു മ്യൂസിക്കൽ കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഹേ ഡോണ്ട് വറി ജൂഡ്' എന്നു തുടങ്ങുന്ന ഗാനം യൂട്യൂബിൽ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് രാഹുൽരാജ് സംഗീതം നൽകിയിരിക്കുന്നു. രാഹുൽ രാജും കാവ്യ അജിതും ചേർന്നാണ് പാടിയിരിക്കുന്നത്.
ചിത്രത്തിന്റെ വിജയഘോഷം കഴിഞ്ഞ ദിവസം കൊച്ചി പി.വി.ആർ'ൽ നടന്നിരുന്നു. നിവിനും,ശ്യാമപ്രസാദും ഉൾപ്പെടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Next Story



