- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വ്യത്യസ്ഥമായ ടീസറുമായ് ഹേയ് ജൂഡ്; തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിൽ നായകനായെത്തുന്നത് നിവിൻ പോളി; ശ്യാമപ്രസാദ് ചിത്രം ഉടൻ തീയറ്ററുകളിലേക്ക്
കൊച്ചി:നിവിൻ പോളി, ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായിക തൃഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ 'ഹേയ് ജൂഡ്' എന്ന ചിത്രത്തിന്റ ടീസർ പുറത്തിറങ്ങി. നിവിൻ തന്റെ ഫേസ്‌ബുക്കിലൂടെയാണ് ടീസർ പുറത്തിറക്കിയത്. നിവിൻ പോളിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്ന ചിത്രം അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അഡ്വ. അനിൽകുമാർ അമ്പലക്കരയാണ് നിർമ്മിക്കുന്നത്. ഗോവയാണ് പ്രധാന ലൊക്കേഷനായ ചിത്രത്തിൽ ഫോർട്ട് കൊച്ചിയിൽനിന്നും ഗോവയിലെത്തുന്ന ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് പറയുന്നത്. ഹേയ് ജൂഡിൽ തീർത്തും വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.സിദ്ദീഖ്, പ്രതാപ് പോത്തൻ, നീനാ കുറുപ്പ് തുടങ്ങിയവരാണ് മറ്റി പ്രധാന താരങ്ങൾ കലാഭവൻ നൗഷാദ്, ഡോ. സതീഷ് കുമാർ, ബിജു എഴുകോൺ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശ്യാമപ്രസാദിന്റെ കഥയ്ക്ക് നിർമ്മൽ സഹദേവ്, ജോർജ് കാനാട്ട് എന്നിവർ തിരക്കഥ രചിക്കുന്നു. ഔസേപ്പച്ചന്റേതാണ് സംഗീതം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും കാർത്തിക് ജോഗേഷ് എഡിറ്റിംഗും നിർവഹിക്കുന്നു.
കൊച്ചി:നിവിൻ പോളി, ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായിക തൃഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ 'ഹേയ് ജൂഡ്' എന്ന ചിത്രത്തിന്റ ടീസർ പുറത്തിറങ്ങി. നിവിൻ തന്റെ ഫേസ്‌ബുക്കിലൂടെയാണ് ടീസർ പുറത്തിറക്കിയത്.
നിവിൻ പോളിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്ന ചിത്രം അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അഡ്വ. അനിൽകുമാർ അമ്പലക്കരയാണ് നിർമ്മിക്കുന്നത്. ഗോവയാണ് പ്രധാന ലൊക്കേഷനായ ചിത്രത്തിൽ ഫോർട്ട് കൊച്ചിയിൽനിന്നും ഗോവയിലെത്തുന്ന ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
ഹേയ് ജൂഡിൽ തീർത്തും വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.സിദ്ദീഖ്, പ്രതാപ് പോത്തൻ, നീനാ കുറുപ്പ് തുടങ്ങിയവരാണ് മറ്റി പ്രധാന താരങ്ങൾ
കലാഭവൻ നൗഷാദ്, ഡോ. സതീഷ് കുമാർ, ബിജു എഴുകോൺ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശ്യാമപ്രസാദിന്റെ കഥയ്ക്ക് നിർമ്മൽ സഹദേവ്, ജോർജ് കാനാട്ട് എന്നിവർ തിരക്കഥ രചിക്കുന്നു. ഔസേപ്പച്ചന്റേതാണ് സംഗീതം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും കാർത്തിക് ജോഗേഷ് എഡിറ്റിംഗും നിർവഹിക്കുന്നു.



