- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തിയ 33,775 ക്ലാസ്മുറികൾ ഹൈടെക്കായി; ഏറ്റവും കൂടുതൽ ക്ലാസ്മുറികൾ ഹൈടെക്കായത് മലപ്പുറം ജില്ലയിൽ; അവശേഷിക്കുന്ന സ്കൂളുകളിലെ ക്ലാസ്മുറികൾ മെയ് മാസത്തോടെ ഹൈടെക്കാകും
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തി 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 33,775 ക്ലാസ്മുറികൾ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഇതോടെ 75 ശതമാനം ക്ലാസ് മുറികളും ഹൈടെക്കായി. ഓരോ ക്ലാസ്മുറികളിലേക്കും ലാപ്ടോപ്പുകൾ, മൾട്ടിമീഡിയ പ്രൊജക്ടറുകൾ, മൗണ്ടിങ് കിറ്റുകൾ, സ്ക്രീനുകൾ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങൾക്ക് ഒരു ക്ലാസ്മുറിക്ക് 1000 രൂപയും സ്ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1500 രൂപയും സ്കൂളുകൾക്ക് അനുവദിക്കുന്നു. ഹൈടെക് സംവിധാനമൊരുക്കാൻ സജ്ജമായ ക്ലാസ്മുറികളിലേക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. നിലവിൽ ഏറ്റവും കൂടുതൽ ക്ലാസ്മുറികൾ ഹൈടെക്കായ (3782 ക്ലാസ്മുറികൾ) ജില്ല മലപ്പുറമാണ്. കോഴിക്കോടും (3446) തൃശ്ശൂരുമാണ് (3085) തൊട്ടടുത്ത്. ക്ലാസ്മുറികൾ സജ്ജമാക്കാൻ സമയം ആവശ്യപ്പെട്ടിട്ടുള്ള അവശേഷിക്കുന്ന സ്കൂളുകളിലെ ക്ലാസ്മുറികൾ കൂടി മെയ് മാസത്തോടെ ഹൈടെക്കാക്കു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തി 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 33,775 ക്ലാസ്മുറികൾ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഇതോടെ 75 ശതമാനം ക്ലാസ് മുറികളും ഹൈടെക്കായി.
ഓരോ ക്ലാസ്മുറികളിലേക്കും ലാപ്ടോപ്പുകൾ, മൾട്ടിമീഡിയ പ്രൊജക്ടറുകൾ, മൗണ്ടിങ് കിറ്റുകൾ, സ്ക്രീനുകൾ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങൾക്ക് ഒരു ക്ലാസ്മുറിക്ക് 1000 രൂപയും സ്ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1500 രൂപയും സ്കൂളുകൾക്ക് അനുവദിക്കുന്നു. ഹൈടെക് സംവിധാനമൊരുക്കാൻ സജ്ജമായ ക്ലാസ്മുറികളിലേക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. നിലവിൽ ഏറ്റവും കൂടുതൽ ക്ലാസ്മുറികൾ ഹൈടെക്കായ (3782 ക്ലാസ്മുറികൾ) ജില്ല മലപ്പുറമാണ്. കോഴിക്കോടും (3446) തൃശ്ശൂരുമാണ് (3085) തൊട്ടടുത്ത്.
ക്ലാസ്മുറികൾ സജ്ജമാക്കാൻ സമയം ആവശ്യപ്പെട്ടിട്ടുള്ള അവശേഷിക്കുന്ന സ്കൂളുകളിലെ ക്ലാസ്മുറികൾ കൂടി മെയ് മാസത്തോടെ ഹൈടെക്കാക്കും. അടുത്ത അദ്ധ്യയനവർഷം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസുകളുള്ള സർക്കാർഎയിഡഡ്മേഖലകളിലെ എല്ലാ സ്കൂളുകളിലേയും ക്ലാസ്മുറികൾ ഹൈടെക്കാകും. അവശേഷിക്കുന്ന 12000 ക്ലാസ് മുറികൾ സജ്ജമാകുന്ന മുറയ്ക്ക് ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തും. ക്ലാസ് റൂം സജ്ജമാക്കിയ വിവരം കൈറ്റിന്റെ ജില്ലാ കോ-ഓർഡിനേറ്റർമാരെ ഏപ്രിൽ 20 ന് മുമ്പ് അറിയിക്കണം.
ഹൈടെക് ക്ലാസ്മുറികളിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള 'സമഗ്ര' റിസോഴ്സ് പോർട്ടൽ തയ്യാറായിക്കഴിഞ്ഞു. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ സ്കൂളുകൾക്കും ലഭ്യമാക്കി. സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികളിൽ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അവധിക്കാലത്ത് നൽകാനുള്ള നടപടികൾ ആരംഭിച്ചതായി കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് അറിയിച്ചു. ക്ലാസ് മുറികളിൽ നെറ്റ്വർക്കിങ് നടത്തുന്ന പ്രക്രിയയും ഏപ്രിൽ ആദ്യവാരം ആരംഭിക്കും.
സെക്കന്ററിതലത്തിൽ നടപ്പാക്കുന്ന ഹൈടെക് സ്കൂൾ സ്കീമിന്റെ തുടർച്ചയായി ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലുള്ള 11000 ലധികം പ്രൈമറി-അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബ് സംവിധാനം ഒരുക്കാനായി 300 കോടി രൂപ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരിത്തിയിട്ടണ്ട്.