ജിദ്ദ: ജിദ്ദയിൽ മലയാളി ബാലിക വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ സ്വദേശികളായ ദമ്പതികളുടെ മകൾ മരിച്ചത് സ്‌കൂൾ ബസിൽ ബാഗ് കുടുങ്ങിതിനെ തുടർന്നുണ്ടായ അപകടത്തിൽ ആണ്. തിരുവട്ടൂർ സ്വദേശി മുഹമ്മദ് സാലിമിന്റെ ഏക മകൾ ഹിബ ഫാത്തിമ ആണ് മരിച്ചത്. അഞ്ച് വയസുകാരിക്കുണ്ടായ അപ്രതീക്ഷിത ദുരന്തം വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം.

ജിദ്ദ അൽ നൂർ ഇന്റർനാഷനൽ സ്‌കൂളിൽ യു കെ.ജിയിൽ പഠിക്കുന്ന ഹിബ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇറങ്ങുമ്പോൾ ബാഗ് വാഹനത്തിൽ കുടുങ്ങി തല റോഡിൽ ഇടിച്ചാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഖാലിദ്ബിനു വലീദിലാണ് സംഭവം.

മൃതദേഹം കിംങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മതാവ്: കൊണ്ടോട്ടി ചെങ്ങാനി സ്വദേശിനി മുംതാസ്. കമ്പ്യൂട്ടർ സൂഖിലാണ് മുഹമ്മദ് സാലിമിന് ജോലി. വാഹനമോടിച്ച ഡൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.