- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിസി ചാക്കോ കോൺഗ്രസിന്റെ വിലപ്പെട്ട സമ്പാദ്യം; രാജി മികച്ച തീരുമാനമല്ലെന്ന് ഹൈബി ഈഡൻ
കൊച്ചി: അദ്ദേഹത്തിന് കേന്ദ്ര നേതൃത്വം നിരവധി അവസരങ്ങൾ നൽകിയിരുന്നുവെന്നും പാർട്ടി വിടാനുള്ള തീരുമാനം മികച്ചതായി തോന്നുന്നില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. 'മുതിർന്ന നേതാവായ പിസി ചാക്കോയ്ക്ക കോൺഗ്രസ് കേന്ദ്ര നേതൃത്വം മികച്ച അവസരങ്ങൾ നൽകിയിരുന്നു. കോൺഗ്രസിന്റെ വിലപ്പെട്ട സമ്പാദ്യമായിരുന്നു അദ്ദേഹം. കോൺഗ്രസ് നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമൂഖീകരിക്കുന്ന സാഹചര്യത്തിൽ രാജി ഒരു മികച്ച തീരുമാനമായി കരുതുന്നില്ല.' ഹൈബി ഈഡൻ എഎൻഐയോട് പ്രതികരിച്ചു.
ഇന്ന് ഉച്ചക്കാണ് പിസി ചാക്കോ കോൺഗ്രസ് വിടുന്നതായി അറിയിച്ചത്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാർട്ടി വിടാൻ കാരണം. നിർഭാഗ്യവശാൽ കോൺഗ്രസ് എന്നൊരു പാർട്ടി ഇന്ന് കേരളത്തിൽ ഇല്ലെന്നും എ, ഐ ഗ്രൂപ്പുകളുടെ ഏകോപനമാണ് കേരളത്തിലുള്ളതെന്നും പിസി ചാക്കോ രാജി പ്രഖ്യാപനത്തിനിടെ പറഞ്ഞു.
Next Story