രണ്ട് സെന്റ് സ്ഥലമുള്ളവൻ വീടു വെക്കാൻ ചെന്നാൽ തീരദേശ നിയമത്തിന്റെ പേരിൽ കുടയുന്ന ഹൈക്കോടതിയുടെ ഏഴ് നിലകെട്ടിടം നിൽക്കുന്നത് സർവ നിയമങ്ങളും ലംഘിച്ച്; കോടതിക്കെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ നിയമസഭയിൽ
തിരുവനന്തപുരം: കൊച്ചിയിലെ പല നിർമ്മാണ പ്രവർത്തനങ്ങൾക്കും തടസമായി മാറുന്നത് തീരദേശ സംരക്ഷണ നിയമമാണ്. പലപ്പോഴും ഇതിന്റെ പേരിൽ വൻകിടക്കാർ മുതൽ സാധാരണക്കാരായവർ പോലും പുലിവാല് പിടിക്കുന്നു. ഇത്തരം നിരവധി കേസുകളാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. എന്നാൽ, ഇത്തരം കേസുകൾ ഹൈക്കോടതി പരിഗണിക്കുന്നത് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയ കെട്ടിടത്തിൽ ഇരുന്നാണെന്ന് വന്നാലോ? എംഎൽഎ ഹൈബി ഈഡൻ തന്നെയാണ് ഹൈക്കോടതി നിയമലംഘനം ഇന്നലെ നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്. തീരപരിപാലന നിയമംമൂലം സാധാരണക്കാർക്ക് വീട് അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാതിരിക്കുമ്പോൾ കൊച്ചി നഗരമധ്യത്തിൽ ഹൈക്കോടതി മന്ദിരം നിലനിൽക്കുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് കൊച്ചി നഗരമധ്യത്തിൽ ഈ ഒമ്പത് നിലകളിൽ ഹൈക്കോടതി കെട്ടിടം ഉയർന്നതെന്ന ഗുരുതരമായ ആരോപണമാണ് നിയമസഭയിൽ ഹൈബി ഈഡൻ എം എൽ എ ഉയർത്തിയത്. കോർപറേഷനിൽ കെട്ടിടത്തിന്റെ പ്ലാൻ സമർപ്പിച്ചിട്ടില്ലെന്നും കോർപറേഷനിൽ നിന്നുള്ള ബിൽഡിങ് പെർമിറ്റ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കൊച്ചിയിലെ പല നിർമ്മാണ പ്രവർത്തനങ്ങൾക്കും തടസമായി മാറുന്നത് തീരദേശ സംരക്ഷണ നിയമമാണ്. പലപ്പോഴും ഇതിന്റെ പേരിൽ വൻകിടക്കാർ മുതൽ സാധാരണക്കാരായവർ പോലും പുലിവാല് പിടിക്കുന്നു. ഇത്തരം നിരവധി കേസുകളാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. എന്നാൽ, ഇത്തരം കേസുകൾ ഹൈക്കോടതി പരിഗണിക്കുന്നത് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയ കെട്ടിടത്തിൽ ഇരുന്നാണെന്ന് വന്നാലോ? എംഎൽഎ ഹൈബി ഈഡൻ തന്നെയാണ് ഹൈക്കോടതി നിയമലംഘനം ഇന്നലെ നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്.
തീരപരിപാലന നിയമംമൂലം സാധാരണക്കാർക്ക് വീട് അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാതിരിക്കുമ്പോൾ കൊച്ചി നഗരമധ്യത്തിൽ ഹൈക്കോടതി മന്ദിരം നിലനിൽക്കുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് കൊച്ചി നഗരമധ്യത്തിൽ ഈ ഒമ്പത് നിലകളിൽ ഹൈക്കോടതി കെട്ടിടം ഉയർന്നതെന്ന ഗുരുതരമായ ആരോപണമാണ് നിയമസഭയിൽ ഹൈബി ഈഡൻ എം എൽ എ ഉയർത്തിയത്. കോർപറേഷനിൽ കെട്ടിടത്തിന്റെ പ്ലാൻ സമർപ്പിച്ചിട്ടില്ലെന്നും കോർപറേഷനിൽ നിന്നുള്ള ബിൽഡിങ് പെർമിറ്റ് ഹൈക്കോടതി കെട്ടിടത്തിന് കിട്ടിയിട്ടില്ലെന്നും ഹൈബി ചൂണ്ടിക്കാട്ടി. ഇത്ര വലിയ നിർമ്മിതിയായിട്ടു കൂടി ഫയർ ആൻഡ് സേഫ്റ്റിയുടെയോ വ്യോമയാന വിഭാഗത്തിന്റെയോ അനുമതിയും ഹൈക്കോടതി കെട്ടിടത്തിന് കിട്ടിയിട്ടില്ലെന്ന് ഹൈബി വിമർശിച്ചു.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹൈബി. തീരപരിപാലന നിയമത്തിൽ അർഹരായവർക്ക് ഇളവ് നൽകണമെന്ന അഭ്യർത്ഥന ആരും കണക്കിലെടുക്കുന്നില്ല. ആയിരക്കണക്കിന് സാധാരണക്കാരാണ് വീട് അറ്റകുറ്റപ്പണി നടത്താൻ പോലുമാകാതെ കഷ്ടപ്പെടുന്നത്.
എന്നാൽ, ഒരുവിധ അനുമതിയുമില്ലാതെ കേരള ഹൈക്കോടതിയുടെ ഒൻപത് നിലക്കെട്ടിടം കായലോരത്ത് പ്രവർത്തിക്കുന്നു. ഇങ്ങനെ നീതിപീഠം തന്നെ നഗ്നമായ നിയമലംഘനം നടത്തുമ്പോഴാണ് തീര പരിപാലന നിയമത്തിന്റെ പേരിൽ സാധാരണക്കാർ പീഡിപ്പിക്കപ്പെടുന്നതെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിക്കുന്ന കോടതിയുടെ നിർമ്മാണത്തിൽ പക്ഷേ സിആർഎസ് നിിയമം പാലിക്കപ്പെട്ടില്ലെന്നും എറണാകുളം എം എൽ എ കുറ്റപ്പെടുത്തി. ഹൈബി ഈഡൻ, എം എൽ എ ഹൈക്കോടതി സേവന നികുതി ഒടുക്കുന്നില്ലെന്നും വിമർശനമുണ്ട്. കൊച്ചിയുടെ മാസ്റ്റർ പ്ലാൻ ഉടൻ നടപ്പാക്കണമെന്നും നഗരത്തിൽ കേബിൾ ഡക്ടുകൾ സ്ഥാപിക്കണമെന്നും എംഎൽഎ. ആവശ്യപ്പെട്ടു. എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ നവീകരണം ഉടൻ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തായാലും ഹൈക്കോടതിയുടെ നിയമലംഘനം ഹൈബി ശ്രദ്ധയിൽപ്പെടുത്തിയത് കോടതി ശ്രദ്ധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.