ചാലക്കുടി: ഇന്ത്യൻ പാലിയേറ്റീവ് കെയർ ദിനത്തിൽ ഷിക്കാഗോ സിറോമലബാർ കത്തിഡ്രൽ സെന്റ് വിൻസന്റ് ഡി പോൾ സംഘടനയുടേയും ചാലക്കുടിആൽഫാ പാലിയേറ്റീവ് കെയറിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ രുഗ്മണി,ഡേവിസ്, വർഗീസ് എന്നീ മൂന്നു രോഗികൾക്ക് 70,000 രൂപയുടെ ധനസഹായംഅമേരിക്കയിൽ നിന്നുള്ള പ്രതിനിധി പോൾ പി. പറമ്പി വിതരണം ചെയ്തു.

ചാലക്കുടി ആൽഫാ പാലിയേറ്റീവ് കെയറിൽ ചേർന്ന യോഗത്തിൽ ഡോ. വില്ലിജോർജ്, ശ്രീകൃഷ്ണൻ നായർ (മനോരമ) ആൽഫാ പ്രസിഡന്റ് റോസി ലാസർ,സെക്രട്ടറി ലൂക്കോസ്, തങ്കച്ചൻ, ട്രഷറർ എ. എൽ. കൊച്ചപ്പൻ, ജോ.സെക്രട്ടറി ഗിരിജാ കൈമൾ, ഷിബു വാലച്ചൻ, സി. കെ. പോൾ, ജോണിഓട്ടോക്കാരൻ, കെ. രമാൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിൽ പ്രവർത്തിക്കുന്ന ഇരുപത്തി രണ്ടു ആൽഫാ പാലിയേറ്റീവ്കെയർ യൂണിറ്റുകളിൽ ഏറ്റവും പ്രശസ്തമായ രീതിയിൽ പ്രവർത്തിക്കുന്നചാലകുടി യൂണിറ്റിനെ പോൾ പി. പറമ്പി പ്രത്യേകം അഭിനന്ദിച്ചു. വിൻസന്റ്ഡി പോൾ സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നുംനടത്തുന്നതിൽ എല്ലാവരുടേയും സഹായ സഹകരണങ്ങൾ പോൾ പി. പറമ്പിൽ
അഭ്യർത്ഥിച്ചു.