മനാമ :ഹിദ്ദ് നാവിക കേന്ദ്രവും ജലീഅ ക്യാമ്പും കഴിഞ്ഞദിവസം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്ഘാടനം ചെയ്തു .റോയൽ സ്ട്ടാണ്ട്സ് ബൈ ഫോഴ്സിന്റ്റെ പതാക കൈമാറിയതാണ് അദ്ദേഹം ഇത് രണ്ടിന്റ്റെയും ഉത്ഘാടനം നിർവ്വഹിച്ചത് .ബി ഡി എഫിന്റ്റെ 47 ആം വാർഷികച്ചടങ്ങിനോടനുബന്ധിച്ചാണ് നാവിക കേന്ദ്രം ഉത്ഘാടനം തീരുമാനിച്ചത്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജാവിനെയും സംഘാംഗങ്ങളെയും സ്വീകരിച്ചു .ബി ഡി എഫ് കമാണ്ടർ ചീഫ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽഖലീഫ ,നാഷണൽ സെക്യുരിറ്റി ഫോഴ്സ് തലവൻ ലഫ് .ജനറൽ ഷെയ്ഖ് മുഹമ്മദ്‌ ബിൻ ഈസ അൽഖലീഫ ,പ്രതിരോധ കാര്യ മന്ത്രി ,മറൈൻ ഫോഴ്സ് കമാണ്ടർ ,ഉന്നത ഉദ്ധ്യോഗസ്ഥർ എന്നിവർ സ്വീകരണ ത്തിൽ പങ്കുചേർന്നു.