- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ നിരോധനാജ്ഞയിൽ സ്ഥിതി പരിതാപകരമെന്ന് സ്വരം കടുപ്പിച്ച് ഹൈക്കോടതി; ഐജിക്കും എസ്പിക്കും മലയാളം അറിയാമെങ്കിൽ ശരണം വിളിച്ചതിന് കേസ് എടുത്തത് എന്തിന്? സമരക്കാരെ അടിച്ചോടിച്ച യതീഷ് ചന്ദ്രയെ ആണോ ശബരിമലയുടെ സുരക്ഷ ഏൽപ്പിക്കുന്നത് എന്നും കോടതി; പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതിനും എജിക്ക് വിമർശനം; പരിശീലനം ലഭിച്ചവരെ ശബരിമലയിൽ എത്തിക്കാൻ സർക്കുലർ ഇറക്കിയ ബിജെപിക്കും വിമർശനം
കൊച്ചി: ശബരിമലയിലെ സ്ഥിഗതികളിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. നിരോധനാജ്ഞ സംബന്ധിച്ച് വിശദീകരണം നൽകാനെത്തിയ എജിയെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്. സന്നിധാനത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് നടന്നതിനേയും കോടതി വിമർശിച്ചു.ഏജിക്ക് രൂക്ഷ വിമർശനവുമായിരുന്നു ഹൈക്കോടതിയിൽ. കോടതി നിർദ്ദേശങ്ങൾ ഒന്നും അനുസരിക്കുന്നില്ലെന്നും വിശ്വാസമുള്ളതുകൊണ്ടാണ് രാഖ മൂലം ആവശ്യപ്പെടാത്തത് എന്നും കോടതി പറഞ്ഞു. ഡിജിപിക്ക് കത്തയച്ച് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ഡിജിപിയുടെ വിശദീകരണം ലഭിച്ച ശേഷം ഉത്തരവിടാമെന്നും കോടതി പറഞ്ഞു സുരക്ഷ ചുമതല യതീഷ് ചന്ദ്രയെ ഏൽപ്പിച്ചതിനെയും കോടതി ചോദ്യം ചെയ്യുന്നു. പുതുവൈപ്പിനിൽ സമരക്കാരെ തല്ലിച്ചതച്ച ഉദ്യോഗസ്ഥനെ തന്നെ എന്തിനാണ് സുരക്ഷ ചുമതല ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ വന്നപ്പോൾ വിനീത വിധേയനായി നിന്ന് അവരെ 144 ലംഘിക്കുന്നതിൽ നിന്ന് തടയാത്തതിനേയും കോടതി പരോക്ഷമായി വിമർശിച്ചു. ശബരിമലയിൽ നിന്ന് ഇതരസംസ്ഥാന ഭക്തർ മടങ്ങിയോ എന്നും ഹൈക്കോടതി ചോദിച്ചു. നിയന്

കൊച്ചി: ശബരിമലയിലെ സ്ഥിഗതികളിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. നിരോധനാജ്ഞ സംബന്ധിച്ച് വിശദീകരണം നൽകാനെത്തിയ എജിയെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്. സന്നിധാനത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് നടന്നതിനേയും കോടതി വിമർശിച്ചു.ഏജിക്ക് രൂക്ഷ വിമർശനവുമായിരുന്നു ഹൈക്കോടതിയിൽ. കോടതി നിർദ്ദേശങ്ങൾ ഒന്നും അനുസരിക്കുന്നില്ലെന്നും വിശ്വാസമുള്ളതുകൊണ്ടാണ് രാഖ മൂലം ആവശ്യപ്പെടാത്തത് എന്നും കോടതി പറഞ്ഞു. ഡിജിപിക്ക് കത്തയച്ച് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ഡിജിപിയുടെ വിശദീകരണം ലഭിച്ച ശേഷം ഉത്തരവിടാമെന്നും കോടതി പറഞ്ഞു
സുരക്ഷ ചുമതല യതീഷ് ചന്ദ്രയെ ഏൽപ്പിച്ചതിനെയും കോടതി ചോദ്യം ചെയ്യുന്നു. പുതുവൈപ്പിനിൽ സമരക്കാരെ തല്ലിച്ചതച്ച ഉദ്യോഗസ്ഥനെ തന്നെ എന്തിനാണ് സുരക്ഷ ചുമതല ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ വന്നപ്പോൾ വിനീത വിധേയനായി നിന്ന് അവരെ 144 ലംഘിക്കുന്നതിൽ നിന്ന് തടയാത്തതിനേയും കോടതി പരോക്ഷമായി വിമർശിച്ചു.
ശബരിമലയിൽ നിന്ന് ഇതരസംസ്ഥാന ഭക്തർ മടങ്ങിയോ എന്നും ഹൈക്കോടതി ചോദിച്ചു. നിയന്ത്രണങ്ങൾ നിയമപരമായാണോ നടപ്പിലാക്കിയതെന്നും ഭക്തരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടോയെന്നും നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോയെന്നും കോടതി ചോദിച്ചു. പ്രാർത്ഥന യജ്ഞവും ശരണ മന്ത്രങ്ങൾ ഉരുവിടുന്നതും തമ്മിൽ വിത്യാസം ഉണ്ട്. ശരണ മന്ത്രം ഉരുവുടുന്നെത്തിൽ തെറ്റില്ലെന്നും കോടതി പറഞ്ഞു. അതേ സമയം ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആണോ ബിജെപി സർക്കുലർ ഇറക്കിയത് എന്നും കോടതി ചോദിച്ചു. ഇത് ചൂണ്ടിക്കാണിച്ച് ഹർജിക്കാരനെയും വിമർശിച്ചു.
ശബരിമല നിരോധനാജ്ഞയ്ക്ക് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇതരസംസ്ഥാനത് നിന്ന് വന്നവർ മടങ്ങി പോയെങ്കിൽ അത് മൗലികാവകാശ ലംഘനം ആണെന്നും കോടതി നിരീക്ഷിച്ചു. നിരോധനാജ്ഞ ഏർപ്പെടുത്തിയതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. നിരോധനാജ്ഞ നടപ്പിലാക്കുന്നത് സംബന്ധിച്ച് ആണ് ഹൈക്കോടതിയുടെ പരാമർശം. ഹർജിക്കാരനയെും കോടതി വിമർശിച്ചു.ബിജെപി സർക്കുലർ ചൂണ്ടിക്കാണിച്ചാണ് കോടതി വിമർശനം. ശബരിമലയിൽ പ്രത്യേക പരിശീലനം നേടിയവർ എത്താൻ ബിജെപി ആവശ്യപ്പെട്ടത് എന്തിന് എന്ന് കോടതി ചോദിച്ചു. എന്നാൽ മണ്ഡലകാലത്ത് സംഘർഷമുണ്ടാകുമെന്ന രഹസ്യ അന്വേഷണ റിപ്പോർട്ട് ഉള്ളതിനാലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ഇത് നിയമപരമാണോ എന്ന് കോടതി ചോദിച്ചിരുന്നു.
ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെതിരെയും വിശ്വാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയും സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതിയുടെ ആവശ്യം. നിരോധനാജ്ഞ ആരെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ വിശദീകരണം നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെത്തുന്ന വിശ്വാസികളെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.
വിഷയത്തിൽ സത്യവാങ്മൂലം നൽകാമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് അഡ്വക്കേറ്റ് ജനറൽ നേരിട്ടെത്തി വിശദീകരണം നൽകാമെന്നും സർക്കാർ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45ന് എജി കോടതിയിലെത്തി വിശദീകരണം നൽകുകയായിരുന്നു.

