- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലറിൽനിന്ന് ബിയർ പുറത്തുകൊണ്ടുപോകാമെന്ന് ഹൈക്കോടതി; അബ്കാരി ചട്ടങ്ങൾക്ക് തടസ്സമാകുന്നില്ല; ഒരു പാർലറിൽ തന്നെ ഒന്നിലധികം കൗണ്ടറുകൾ തുറക്കാം; ഋഷിരാജ് സിങ് തട്ടിക്കൂട്ടിയ കേസുകൾ അസാധുവാകും
കൊച്ചി: ബിയർ പാലർലറുകളിൽ നിന്ന് ബിയർ വാങ്ങി പുറത്തുകൊണ്ടുപോകാമെന്ന് ഹൈക്കോടതി. ബിയർ വൈൻ പാർലറുകളിൽ ഒന്നിലധികം കൗണ്ടറുകൾ തുറക്കുന്നതിനും തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. അബ്കാരി ചട്ടങ്ങൾക്ക് ഇത് തടസ്സമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് എടുത്ത കേസുകൾ ഇതോടെ അസാധുവാകും. നിലവിലെ ബാർ ലൈസൻസിൽ മദ്യം ഹോട്ടലിന് പുറത്തുകൊണ്ടുപോകുന്നത് നീയമവിരുദ്ധമാണ്. എന്നാൽ ബിയർ വൈൻ പാർലർ ലൈസൻസ് ചട്ടത്തിൽ ഇത്തരം നിയന്ത്രണങ്ങളില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിയറുകൾ വാങ്ങി ഹോട്ടലിന് പുറത്തുകൊണ്ടുപോകുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഒരാൾക്ക് 3.5 ലിറ്റർ വരെ മദ്യം കൈവശം വയ്ക്കാം.ഇതനുസരിച്ച് അഞ്ച് കുപ്പിവരെ ബിയർ വാങ്ങി പുറത്തുകൊണ്ടുപോകാൻ കഴിയും. ഒന്നിലധികം കൗണ്ടറുകൾ തുറന്ന ബിയർ വൈൻ പാലർലറുകൾക്കെതിരെ എക്‌സൈസ് കമ്മീഷ്ണർ നേരത്തെ നടപടി എടുത്തിരുന്നു. എന്നാൽ നിലവിലുള്ള ചട്ട പ്രകാരം ഒന്നിലധികം കൗണ്ടറുകൾ വഴി ബിയർ വിതരണം ചെയ്യാമെന്നും ഇത് നിയമവിരുദ്ധ നടപടിയല്ലെന്നും ഹൈക്കോടത

കൊച്ചി: ബിയർ പാലർലറുകളിൽ നിന്ന് ബിയർ വാങ്ങി പുറത്തുകൊണ്ടുപോകാമെന്ന് ഹൈക്കോടതി. ബിയർ വൈൻ പാർലറുകളിൽ ഒന്നിലധികം കൗണ്ടറുകൾ തുറക്കുന്നതിനും തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. അബ്കാരി ചട്ടങ്ങൾക്ക് ഇത് തടസ്സമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് എടുത്ത കേസുകൾ ഇതോടെ അസാധുവാകും.
നിലവിലെ ബാർ ലൈസൻസിൽ മദ്യം ഹോട്ടലിന് പുറത്തുകൊണ്ടുപോകുന്നത് നീയമവിരുദ്ധമാണ്. എന്നാൽ ബിയർ വൈൻ പാർലർ ലൈസൻസ് ചട്ടത്തിൽ ഇത്തരം നിയന്ത്രണങ്ങളില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിയറുകൾ വാങ്ങി ഹോട്ടലിന് പുറത്തുകൊണ്ടുപോകുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ഒരാൾക്ക് 3.5 ലിറ്റർ വരെ മദ്യം കൈവശം വയ്ക്കാം.ഇതനുസരിച്ച് അഞ്ച് കുപ്പിവരെ ബിയർ വാങ്ങി പുറത്തുകൊണ്ടുപോകാൻ കഴിയും. ഒന്നിലധികം കൗണ്ടറുകൾ തുറന്ന ബിയർ വൈൻ പാലർലറുകൾക്കെതിരെ എക്‌സൈസ് കമ്മീഷ്ണർ നേരത്തെ നടപടി എടുത്തിരുന്നു. എന്നാൽ നിലവിലുള്ള ചട്ട പ്രകാരം ഒന്നിലധികം കൗണ്ടറുകൾ വഴി ബിയർ വിതരണം ചെയ്യാമെന്നും ഇത് നിയമവിരുദ്ധ നടപടിയല്ലെന്നും ഹൈക്കോടതി കണ്ടെത്തി.
ഹൈക്കോടതി ഉത്തരവോടെ എക്‌സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ് ബിയർ പാലർലറുകൾ റെയ്ഡ് ചെയ്ത് സമീപകാലത്തെടുത്ത ഒട്ടുമിക്ക കേസുകളും തള്ളപ്പെടും.ബാർ ലൈസൻസിലേത് പോലെ അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തിയാൽ മാത്രമെ ഇനി ബിയർ പാർലറുകളിൽ നിന്ന് മദ്യം പുറത്തുകൊണ്ടുപോകുന്നതും കൂടുതൽ കൗണ്ടറുകൾ തുറക്കുന്നതും തടയാൻ കഴിയൂ.

